അഞ്ചലിലെ ഒരു സ്കൂളിൽ നിന്നും കുട്ടികളെ വിനോദ യാത്രക്ക് കൊണ്ടു പോകാനായി എത്തിയ ടൂറിസ്റ്റ് ബസുകൾ സ്കൂൾ ഗ്രൗണ്ടിൽ അപകടകരമായി കുട്ടികൾക്ക് ചുറ്റും അഭ്യാസപ്രകടനം നടത്തിയ സംഭവത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും എന്ന് പുനലൂർ ജോയിന്റ് ആര്.ടി.ഓ വി. സുരേഷ് കുമാർ അറിയിച്ചു.
ടൂർ പാക്കേജിന്റെ ഭാഗമായി വാഹനങ്ങൾ സംസ്ഥാനം വിട്ടുപോയിട്ടുള്ളതിനാൽ മടങ്ങി എത്തിയ ശേഷം വാഹനങ്ങൾ പിടിച്ചെടുത്തു ലൈസൻസുകൾ കാൻസൽ ചൈയ്യുന്നതുൾപ്പടെയുള്ള മോട്ടോർ വാഹന നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. സംഭവത്തിൽ സ്കൂൾ അധികൃതരരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയും അലംഭാവവും ഉണ്ടായിട്ടുള്ളതായി മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.
സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയ തികച്ചും അപകടകരമായ അഭ്യാസപ്രകടനങ്ങൾ തടയാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനോ സ്കൂൾ അധികൃധർ തയാറാകാതിരുന്നത് കുറ്റകരമായ അനാസ്ഥ ആണ്. ഇതിനെതിരെ നടപടി സ്വീകരിക്കുവാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് ആവശ്യപ്പെടുമെന്ന് ജോയിന്റ് ആര്.ടി.ഓ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ