*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിന് അദാലത്തില്‍ ഒത്തുതീര്‍പ്പ്


വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിന് സമാശ്വാസത്തില്‍ പരിഹാരം.  ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരാതി പരിഹാര അദാലത്തിലാണ് മൂന്ന് വീട്ടുകാര്‍ തമ്മില്‍ കെ. എസ്. ഇ. ബി. യുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പായത്.
പുനലൂര്‍ ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ പരിധിയിലെ വെഞ്ചേമ്പ് പ്രദേശത്തെ രണ്ട് വീട്ടുകാര്‍ക്ക് ഒരാളുടെ വസ്തുവില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റില്‍ നിന്നുമാണ് കണക്ഷന്‍ നല്‍കിയിരുന്നത്. ഇത് മാറ്റി സ്ഥാപിക്കണമെന്ന് വസ്തുവിന്റെ ഉടമ 20 വര്‍ഷം മുമ്പ് ആവശ്യപ്പെട്ടെങ്കിലും പരിഹാരമായില്ല.  കണക്ഷന്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചിലവായ 15,000 രൂപ മൂന്നു കക്ഷികളും തുല്യമായി വീതിച്ചു നല്‍കി റോഡിലൂടെ കണക്ഷന്‍ എടുക്കുന്നതിന് സാഹചര്യം ഒരുക്കിയാണ് അദാലത്തില്‍ പ്രശ്‌നപരിഹാരം കണ്ടത്.
വൈദ്യുതി കണക്ഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിനും പരിഹാരമായി. മലയോര ഹൈവേ നിര്‍മാണത്തിനായി വീടും വസ്തുവും നഷ്ടപ്പെട്ട കുടുംബത്തിന് അടിയന്തരമായി വസ്തുവും വീടും ലഭ്യമാക്കുന്നതിന് കലക്ടര്‍ നിര്‍ദേശം നല്‍കി.
അഭ്യസ്തവിദ്യരായിട്ടും തൊഴില്‍ ലഭിക്കുന്നില്ലെന്നുള്ള പരാതി നല്‍കിയ മൂന്ന് പേര്‍ക്ക് താല്‍ക്കാലികമായി ജോലി ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എ.പി.എല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കനുള്ള നടപടികള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സ്വീകരിക്കണം.
കെ.എസ്.ഇ.ബി, പഞ്ചായത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളായിരുന്നു കൂടുതലും. വഴിതര്‍ക്കം, അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുക, വസ്തുവും വീടും അനുവദിക്കുക, റീസര്‍വേ, ചികിത്സാ ധനസഹായം എന്നീ ആവശ്യങ്ങള്‍ മുന്‍നിറുത്തിയുള്ള അപേക്ഷകളും പരിഗണിച്ചു. ആകെ പരിഗണിച്ച 163 അപേക്ഷകളില്‍  94 എണ്ണം തീര്‍പ്പാക്കി. 69 അപേക്ഷകള്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടുന്നതിനായി മാറ്റി വച്ചു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ശോഭ, പുനലൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ ബി. രാധാകൃഷ്ണന്‍, പുനലൂര്‍ താലൂക്ക് തഹസില്‍ദാര്‍ ജി. നിര്‍മല്‍ കുമാര്‍, എല്‍. ആര്‍ തഹസില്‍ദാര്‍ ആര്‍. എസ്. ബിജുരാജ്   താലൂക്ക് - വില്ലേജ്തല ഉദ്യോഗസ്ഥര്‍, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.