അഞ്ചല്‍:അന്യദേശ തൊഴിലാളികൾക്ക് മർദ്ദനമേറ്റതിനെ തുടർന്ന് പരാതി നൽകാനെത്തിയ 15ഓളം തൊഴിലാളികളെ കൊണ്ടു അഞ്ചൽ പോലീസ് കൂലി നൽകാതെ പെരുവയിലത്തു ജോലി ചെയ്യിപ്പിച്ച വിഷയത്തിൽ ആഭ്യന്തരവകുപ്പ് അന്വേഷണത്തിനു ഉത്തരവിട്ടു.
ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്ന് കൊട്ടാരക്കര റൂറൽ എസ്.പി അന്വേഷണത്തിനായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി നിയമിച്ചു.
അന്യദേശ തെഴിലാളികൾക്കു മർദ്ദനമേറ്റ ദിവസം രാത്രി 8 മണിക്ക് പരാതി നൽകിയിട്ടും പോലീസ് കേസ് അന്വേഷിക്കാത്തതു കാരണം തൊട്ടടുത്ത ദിവസം രാവിലെ 7 മണിക്ക് പോലീസിൽ പരാതി നൽകിയതിന് രാത്രിയിൽ വീട്ടിൽ കേറി മര്‍ദ്ദിച്ചവർ വീണ്ടും പാറക്കല്ല് തുണിയിൽ ചുറ്റി മർദിക്കുകയായിരുന്നു.
മർദ്ദനത്തിൽ സാരമായി പരിക്കേറ്റ തൊഴിലാളികൾ പോലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകി കഴിഞ്ഞപ്പോൾ ആണ് അഞ്ചൽ സി.ഐ സുധീര്‍ പ്രതികാര നടപടി അന്യദേശ തൊഴിലാളികളോട് കാട്ടിയത്.
പോലീസ് സ്റ്റേഷൻ പരിസരം കാടു പിടിച്ചു കിടന്നതു മുഴുവൻ 15 ഓളം വരുന്ന തൊഴിലാളികളെ കൊണ്ടു പെരുവെയിലത്തു ജോലി ചെയ്യിപ്പിക്കുകയായിരുന്നു വൈകിട്ടു 5 മണി വരെ മർദ്ദനത്തിൽ പരിക്കേറ്റവർ ഉൾപ്പടെയുള്ള തൊഴിലാളികൾ ജോലി ചെയ്തിട്ടും വേതനം നൽകാൻ പോലീസ് തയ്യാറായതുമില്ല.
രാഷ്ട്രീയ ഇടപെടൽ കൊണ്ടു തൊഴിലാളികളെ മർദിച്ച പ്രതിയുടെ മേൽ നിസ്സാര വകുപ്പുകൾ ചുമത്തി കേസെടുത്തു ജാമ്യത്തിൽ വിട്ടു.
പോലീസിൽ നിന്നു നീതിയും കിട്ടിയില്ല അടിമകളെ പോലെ തങ്ങളെ കൊണ്ടു ജോലിയും ചെയ്യിപ്പിച്ചതിൽ ഉള്ള അമര്‍ഷത്തിലാണ് തൊഴിലാളികൾ. പലരും ആക്രമണ ഭീക്ഷണി കാരണം നാട്ടിലേക്കു തിരിച്ചുപോകാൻ ഒരുങ്ങുകയാണ്.
അഞ്ചൽ പോലീസിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിക്ഷേധം ഉയരുകയും മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്നുമാണ് അഞ്ചൽ പോലീസിനെതിരെ അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ