അഞ്ചല്‍:ഈസ്റ്റ് സ്കൂള്‍ മൈതാനത്ത് അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്തു. മോട്ടോര്‍വാഹന വകുപ്പാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ബസുകള്‍ പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്.
വാഹനത്തിന്റെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.
ഡ്രൈവര്‍മാരായ വിളക്കുടി കാഞ്ഞിരമല തെക്കേതില്‍ നിയാസ് എം സലിം,കൊല്ലം വാളത്തുംഗല്‍ ബിജു ഭവനില്‍ ബിനു എസ് എന്നിവരുടെ ലൈസന്‍സും മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
വാഹനത്തില്‍ അധികമായി നടത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ പരിശോധിച്ച് അതിനെതിരെയും നടപടിയുണ്ടാകും.കസ്റ്റഡിയില്‍ എടുത്ത ബസുകള്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ന് രാവിലെ ഒന്‍പത് മണി മുതല്‍ തുടര്‍പരിശോധനകള്‍ ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുനലൂർ അസി.മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ രാംജി കെ കരൻ, രാജേഷ് .ജി.ആർ (സേഫ് കേരള) എ.എം.വി.ഐ ശരത് ഡി എന്നിവർ ചേർന്നാണ് യാത്ര കഴിഞ്ഞ് മടങ്ങി എത്തിയ വാഹനങ്ങൾ പിടികൂടിയത്.സ്കൂൾ പ്രിൻസിപ്പാളിൽ നിന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി.
അപകടകരമായി വാഹനം ഓടിച്ച ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യും. കൂടാതെ വാഹനത്തിന്റെ ഫിറ്റ്നെസ്സ് റദ്ദാക്കി.
വിശദമായ അന്വേഷണത്തിനൊടുവിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം ആർ.ടി ഒ സജിത്ത് എൻഫോഴ്സ്മെന്റ് ആർ.ടി ഒ ഡി.മഹേഷ്, പുനലൂർ ജോയിന്റ് ആർ.ടി ഒ സുരേഷ് കുമാർ എന്നിവർ പറഞ്ഞു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ