*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അഞ്ചലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച പ്രതിയെ അഞ്ചൽ പോലീസ് രക്ഷിക്കാൻ ശ്രമിക്കുന്നതായി പരാതി.


കൊല്ലം അഞ്ചലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച പ്രതിയെ അഞ്ചൽ പോലീസ് രക്ഷിക്കാൻ ശ്രമിക്കുന്നതായി പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചു. ഉന്നത പോലീസ് അധികാരികളെ സമീപിക്കാൻ ഒരുങ്ങി രക്ഷകർത്താക്കൾ.
ലിഫ്റ്റ് ചോദിച്ച ഒമ്പതാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും നിരസാര വകുപ്പ് ചുമത്തി വിട്ടയച്ചതായി ആരോപിച്ച് വിദ്യാർത്ഥിയുടെ രക്ഷകർത്താക്കൾ രംഗത്ത്. കൊല്ലം ഉമയനെല്ലൂർ  ജെ.ജെ  നിവാസിൽ ജിജു [22]വിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കോട്ടുക്കൽ ത്രാങ്ങോട് വെണ്മല മുകളിലിൽ വീട്ടിൽ രഘു, ആശ ദമ്പതികളുടെ മകൻ അനന്ദുവിനെയാണ്  തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ബൈക്കിൽ എത്തിയ ജിജുവിനോട് അനന്ദു കോട്ടുക്കലിലേക്ക് ലിഫ്റ്റ് ചോദിച്ചു.
ശേഷം കുരിശിൻ മുക്കിൽ തിരിയുന്നതിന് പകരമായി ആയുർ ഭാഗത്തേക്ക് പോയ ഇയാളോട്  ഇറങ്ങണമെന്നും, വാഹനം നിർത്തണമെന്നും ആവശ്യപെട്ടിട്ടും ജിജു നിർത്താതെ പോയതിനെ തുടർന്ന് അനന്ദു ഉറക്കെ നിലവിളിക്കുകയും പനച്ചവിള പെട്രോൾ പമ്പിന് സമീപം വെച്ച് സ്കൂട്ടറിൽ നിന്ന് എടുത്തു ചാടുകയായിരുന്നു. വാഹനത്തിൽ വെച്ച് തനിക്ക് എന്തങ്കിലും അസുഖങ്ങളുണ്ടോയെന്നും, വീട്ടിലെ നമ്പർ കാണാതെ അറിയാമോയെന്നും തിരക്കിയതായും അനന്ദു പറയുന്നു
വിദ്യാർത്ഥി വീണ ശേഷവും വാഹനം നിർത്താതെ പോയതിനെ തുടർന്ന് പരിക്കേറ്റ അനന്ദുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
വിദ്യാർഥിയുമായി പ്രതി സ്‌കൂട്ടറിൽ പോകുന്ന വിവിധ സി.സി ടി വി ദൃശ്യങ്ങൾ വെച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ജിജു അറസ്റ്റിലായത്.
പ്രതിയെ വിദ്യാർഥി തിരിച്ചറിഞ്ഞതോടെ പോലീസ് അറസ്റ് രേഖപെടുത്തി.
എന്നാൽ ദളിത് വിഭാഗക്കാരായ ഇവർക്ക് പോലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലന്നും, പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് ഉറപ്പ് നൽകി
സ്റ്റേഷനിൽ നിന്നും പറഞ്ഞു വിട്ട ശേഷം പ്രതിയെ വെറും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയാണു ചെയ്തതെന്നും, നീതി ലഭിക്കുന്നതിനായി കൊട്ടാരക്കര റൂറൽ എസ്.പിക്ക് പരാതി നൽകുമെന്നും അനന്ദവിന്റെ രക്ഷകർത്താക്കൾ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.