ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൃഷിവകുപ്പ് പാടശേഖര സമിതിക്ക് നൽകിയ ട്രാക്ടർ അഞ്ചൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണിട്ട് മൂടാൻ ശ്രമം.

കൃഷിവകുപ്പ് പാടശേഖര സമിതിക്ക് നൽകിയ ട്രാക്ടർ അഞ്ചൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണിട്ട് മൂടാൻ ശ്രമം. പരാതിയുമായി പൊതു പ്രവർത്തകരും നാട്ടുകാരും രംഗത്ത്.
അഞ്ചൽ മിനി സിവിൽ സ്റ്റേഷന്റെ  മുൻവശം മണ്ണിട്ട് ഉയർത്തുന്നതിന്റെ ഭാഗമായി അഞ്ചൽ പഞ്ചായത്ത് ഉപേക്ഷിച്ച ലക്ഷങ്ങൾ വിലവരുന്ന ട്രാക്ടർ ആണ് മണ്ണിട്ട് മൂടാൻ ശ്രമം നടന്നിരിക്കുന്നത്.
8 വർഷങ്ങൾക്കുമുമ്പ് കൃഷിവകുപ്പ് പാടശേഖരസമിതിക്ക് നൽകിയതാണ് ഈ ട്രാക്ടർ എന്നാൽ ഇത് പഞ്ചായത്ത് കൈക്കലാക്കുകയും പഞ്ചായത്തിലെ മാലിന്യങ്ങൾ നീക്കാൻ വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാൽ അറ്റകുറ്റപണി വന്നതിനെത്തുടർന്ന് പഞ്ചായത്ത് ട്രാക്ടറിൽ  വേസ്റ്റ് നിറച്ചതുൾപ്പെടെ കൃഷിഭവന്  സമീപം ഉപേക്ഷിക്കുകയായിരുന്നു.ഈ ഉപേക്ഷിച്ച ട്രാക്ടർ  ആണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന്റെ മുൻഭാഗം മണ്ണിട് ടുഉയർത്തുന്നതിന്റെ ഭാഗമായി ട്രാക്ടറും മണ്ണിട്ടു മൂടാനുള്ള ശ്രമം നടത്തിയത് എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം വരികയും പരാതി ഉയരുകയും ചെയ്തു.
അഞ്ചൽ കൃഷി ഓഫീസർ ആണ് ട്രാക്ടന്റെ രജിസ്റ്റേര്‍ഡ് ഓണർ എന്നാൽ ഉപയോഗിച്ചിരുന്നത് അഞ്ചൽ പഞ്ചായത്തും.
ലക്ഷങ്ങൾ വിലമതിക്കുന്ന ട്രാക്ടർമണ്ണിട്ട് മൂടാനുള്ള ശ്രമത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികളും ജനങ്ങളും.വരും ദിവസങ്ങളിൽ പഞ്ചായത്ത്, കൃഷിഭവൻ എന്നിവിടങ്ങളിലേക്കു പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കും എന്ന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ഷാഹുൽ ഹമീദ് പറഞ്ഞു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.