ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലിൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ വെച്ച് സഹപാഠി മർദ്ദിച്ചു

വിദ്യാർത്ഥിനിയെ സഹപാഠി നടുറോഡിൽ മർദ്ദിച്ചു അഞ്ചലിൽ മന്നം എൻ. എസ്. എസ് കോളേജ് വിദ്യാർത്ഥിനിയെ സഹപാഠിയായ വിദ്യാർത്ഥിയെ താക്കോൽ കൂട്ടം കൊണ്ടു മർദ്ദിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. മർദ്ദനം കണ്ട പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ബോധരഹിതയായി വീണു. ഇന്ന് വൈകിട്ട് നാല് മണിയോടെ അഞ്ചൽ ചന്തമുക്കിലാണ് സംഭവം. അഞ്ചലിലെ സ്വകാര്യ അൺ എയ്ഡഡ് കോളേജിലെഡിഗ്രിവിദ്യാർത്ഥികളാണ് ഇരുവരും. കോളേജ് വിട്ട് സ്കൂട്ടിയിൽ പോയ പെൺകുട്ടിയുടെ മുന്നേ പോയ ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിയോട് ഹോൺ മുഴക്കി സൈഡു ചോദിച്ചുവെങ്കിലും വിദ്യാർത്ഥി സൈഡ് കൊടുക്കാതെ പെൺകുട്ടിയെ അസഭ്യം പറഞ്ഞു.ഇതിനെതിരേ പെൺകുട്ടി പ്രതികരിച്ചപ്പോൾ വാഹനത്തിന്റെ താക്കോൽക്കൂട്ടം കൊണ്ട് പെൺകുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. രക്തം വാർന്നൊഴുകുന്നതു കണ്ട് പെൺകുട്ടിയോടൊപ്പമുണ്ടായിരുന്ന സഹപാഠി ബോധരഹിതയായി നിലത്തു വീണു. ഇരുവരേയും മറ്റ് കുട്ടികളും നാട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവം പകർത്താനെത്തിയ പ്രാദേശിക ചാനൽ പ്രവർത്തകനെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിക്കുവാനും ശ്രമിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ അഞ്ചൽ പൊലീസ് നിയമ നടപടി സ്വീകരിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.