അഞ്ചലിലെ 10 ക്ലാസ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത ഏറുന്നു,തൻറെ കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടു കുട്ടിയുടെ മാതാവും ബന്ധുക്കളും രംഗത്ത്. അഞ്ചൽ നെട്ടയം ഗവ: ഹൈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാവ് മഞ്ഞ്ജുവിന്റെ വെളിപ്പെടുത്തൽ.
ആർച്ചലില്‍ 10 ക്ലാസ് വിദ്യാർഥിനി സന്ധ്യ (15) യാണ് കഴിഞ്ഞ തിങ്കളാഴ്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.ഗൾഫിലായിരുന്ന മഞ്ജു മകളുടെ മരണവാർത്തയറിഞ്ഞ് നാട്ടിലെത്തിയതാണ്.വീട്ടിൽ അസ്വാഭാവികമായ പെരുമാറ്റം കുട്ടിയിൽ നിന്നും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.കഴിഞ്ഞ വർഷം സ്കൂളിൽ വച്ച് നടത്തിയ കൗൺസിലിംഗിൽ കുട്ടി ചില നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു ബന്ധുവായ ഒരാൾ കുട്ടിയെ ഉപദ്രവിച്ചതായും അയാളെ കുട്ടിക്ക് പേടിയാണെന്നുമായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ ഇത് ചൈൽഡ് ലൈനിന്റെ മുന്നിൽ മൊഴി നൽകാൻ കുട്ടി തയ്യാറാകാതിരുന്നതിനാൽ പോലീസിന് കേസെടുക്കാൻ കഴിഞ്ഞിരുന്നില്ല.
കുട്ടിയുടെ മരണത്തിൽ ദുരൂഹത ഏറുന്ന മറ്റൊരു സംഭവം ആറ്മാസം മുമ്പ് പെൺകുട്ടിയുടെ അടുത്ത കൂട്ടുകാരിയെ ചിലർ കാറിൽ തട്ടിക്കൊണ്ടുപോകുകയും ഏരൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയുമുണ്ടായി.ഈ സംഭവവുമായി ബന്ധപെട്ടു എന്തെങ്കിലും ഭീഷണിയോ മറ്റോ കുട്ടിയുടെ ആത്മഹത്യാക്കു പിന്നിലുണ്ടോയെന്നും ബന്ധുക്കൾ സംശയിക്കുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ശേഷം ആ പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ബന്ധുക്കൾ വിലക്കിയിരുന്നു.
സ്കൂളിലെ കൗൺസിലിംഗിൽ തന്റെ മകൾ പറഞ്ഞത് സത്യമായിരുന്നോയെന്നും മരണത്തിന്റെ യഥാർത്ഥ കാരണം തങ്ങൾക്കറിയേണ്ടതുണ്ടെന്നും മാതാവ് മഞ്ജുവും ബന്ധുക്കളും വീട്ടിലെത്തിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ