ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലിൽ ബസ്സിൽ കയറുന്നതിനിടെ വിദ്യാർത്ഥിനിയെ ശല്യം ചെയ്തതായി പരാതി;ആരോപണവിധേയനായ ആളെ ആൾക്കൂട്ടം മര്ദിച്ചവശനാക്കി


അഞ്ചലിൽ ബസ്സിൽ കയറുന്നതിനിടെ വിദ്യാർത്ഥിനിയെ ശല്യം  ചെയ്തതായി പരാതി
ആരോപണവിധേയനായ ആളെ   ബസ്  തടഞ്ഞു നിർത്തിയതിനു ശേഷം ആൾക്കൂട്ടം മര്ദിച്ചവശനാക്കി.അഞ്ചൽ വയല  സ്വദേശി ഉണ്ണികൃഷ്ണപിള്ളക്കാണ് മർദ്ദനമേറ്റത്.ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് പ്രതിയെ മോചിപ്പിക്കാൻ എത്തിയപ്പോൾ അഞ്ചൽ എസ്.ഐ ദീപുവിനു നേരെയും കയ്യേറ്റ ശ്രമം നടന്നു. ഗുരുതര പരിക്കേറ്റ ആളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയും എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ   കേസെടുത്തതിനെ തുടർന്ന് പോലീസ് ഇയാളെ  കസ്റ്റഡിയിൽ എടുക്കുകയും പോക്സോ വകുപ്പ്  ചുമത്തുകയും ചെയ്തു. വർഷങ്ങൾക്കുമുമ്പ് ആൾക്കൂട്ട മർദ്ദനത്തിൽ അഞ്ചലിൽ ബംഗാൾ സ്വദേശി  മരണപ്പെട്ടിരുന്നു.
ബസ്സിൽ കയറാൻ നിന്ന  പ്ലസ്ടു വിദ്യാർത്ഥിനിയെ ശല്യം ചെയ്തു എന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട മർദ്ദനം നടന്നത്.
പ്രതിയുടെ ഇടതു കൈക്കും  കഴുത്തിലും നെഞ്ചിലും മൂക്കിനും മുറിവേറ്റു പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മെഡിക്കൽ പരിശോധന നടത്തി
കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതിയായ ഉണ്ണികൃഷ്ണ പിള്ളക്ക് ഉണ്ടായ  മുറിവുകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ  അടിസ്ഥാനത്തിൽ ആൾക്കൂട്ട ആക്രമണം നടന്നതായി പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കുമെന്ന് അഞ്ചൽ സിഐ സുധീർ അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.