*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പ്‌

ഗ്രാമസഹവാസ ക്യാമ്പ് ഡിസംബര്‍ എട്ടു മുതല്‍
സമഗ്ര കാര്‍ഷികവികസനം ലക്ഷ്യമാക്കി കൃഷി, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളും കേരള കാര്‍ഷിക സര്‍വ്വകലാശാലയും  സംയുക്തമായി  ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഗ്രാമസഹവാസ ക്യാമ്പ് സംഘടിപ്പിക്കും.
ഡിസംബര്‍ എട്ടു മുതല്‍ 18 വരെ നടക്കുന്ന ക്യാമ്പില്‍ വെള്ളായണി കാര്‍ഷിക സര്‍വ്വകലാശാലയിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വാര്‍ഡ് അംഗങ്ങള്‍,   കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം പങ്കെടുക്കും.  കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള പഞ്ചായത്തുകളിലാണ് പഠനം നടത്തുക.
ജലസംരക്ഷണം, മണ്ണ് സംരക്ഷണം, മൃഗ സംരക്ഷണം, നൂതന കാര്‍ഷിക രീതികള്‍ എന്നിവ പഠനവിധേയമാക്കും. നിര്‍ദ്ദേശങ്ങള്‍  ക്രോഡീകരിച്ചു മാസ്റ്റര്‍പ്ലാനും തയ്യാറാക്കും. കാര്‍ഷിക മേഖലയില്‍ വേറിട്ട പദ്ധതികള്‍ പ്ലാന്‍ പ്രകാരം ആവിഷ്‌ക്കരിക്കും.
കാര്‍ഷിക സര്‍വ്വകലാശാലയുടെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍വഹണം.  ചാത്തന്നൂര്‍, പൂതക്കുളം, ചിറക്കര, ആദിച്ചനല്ലൂര്‍, കല്ലുവാതുക്കല്‍, പൂയപ്പളി  എന്നീ ആറു പഞ്ചായത്തുകളിലാണ് നടപ്പിലാക്കുക എന്ന് ക്യാമ്പ് ലീഡറായ ഡോ. സംഗീത പറഞ്ഞു. 
തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകനൊപ്പം ഒരു ദിവസം താമസിച്ചു കാര്‍ഷിക ചര്യകളുടെ ഭാഗമാകുന്ന 'കര്‍ഷകനോടൊപ്പം' പരിപാടിയും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും മേല്‍നോട്ടത്തിലുള്ള ക്യാമ്പിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് ചാത്തന്നൂരില്‍ നടക്കും.

സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ കെ.എ.എസ്/ ബിരുദതല മത്സരപരീക്ഷകള്‍ക്കായി ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സ്‌റ്റൈപന്റ് ലഭിക്കും. ഡിസംബര്‍ ഒന്‍പതിന് ക്ലാസ് ആരംഭിക്കും. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഒരു ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ അഞ്ചിനു മുമ്പ് മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471-2543441. 

ഖാദി റെഡിമെയ്ഡ് യൂണിറ്റ്; ഉദ്ഘാടനം ഇന്ന് (നവംബര്‍ 19)
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊല്ലം കോര്‍പ്പറേഷന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ഖാദി റെഡിമെയ്ഡ് വാര്‍പ്പിംഗ് യൂണിറ്റിന്റെ  പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (നവംബര്‍ 19) രാവിലെ 9.30 ന് രാമന്‍കുളങ്ങര ഖാദി ഗ്രാമവ്യവസായ പാര്‍ക്കില്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അദ്ധ്യക്ഷയാകും.
വിവിധ ജില്ലകള്‍ക്കാവശ്യമായ റെഡിമെയ്ഡ് വാര്‍പ്പ് ഉല്പാദിപ്പിക്കുന്ന പദ്ധതിയിലൂടെ 25 പേര്‍ക്ക് നേരിട്ടും നൂറിലധികം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം ലഭിക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍; അഭിമുഖം 27ന്
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബര്‍ 27ന് രാവിലെ 10ന് നടക്കും. വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാദമിക്ക് പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാക്കണം. യു ജി സി നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതയാണ് മാനദണ്ഡം. വിശദ വിവരങ്ങള്‍ 0475-2228683 നമ്പരില്‍ ലഭിക്കും.

വിദ്യാലയം പ്രതിഭകളിലേക്ക്
ടൗണ്‍ യു. പി. എസ്. വിദ്യാര്‍ഥികള്‍ പ്രമുഖരെ സന്ദര്‍ശിച്ചു
വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടിയുടെ ഭാഗമായി ടൗണ്‍ യു. പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രമുഖരെ സന്ദര്‍ശിച്ചു. ജില്ലാ കലക്ടറെ ഔദ്യോഗിക വസതിയിലെത്തി ആശയവിനിമയം നടത്തി. സാഹിത്യകാരി ചന്ദ്രകല എസ്. കമ്മത്ത്, അഭിനേത്രിയായ വിജയകുമാരി എന്നിവരുമായും കുട്ടികള്‍ സൗഹൃദം പങ്കിട്ടു.
പി. ടി. എ പ്രതിനിധി ജെ. ബിജു കലക്ടറെ പൊന്നാട അണിയിച്ചു. പ്രഥമാധ്യാപിക സാലി തോമസ് ഉപഹാരം സമ്മാനിച്ചു. അധ്യാപകരായ ഗ്ലാഡിസണ്‍, സൂസന്‍ ബര്‍നാഡ്, അയിഷ പ്രഭാകരന്‍, ജിഷ മോള്‍, എച്ച്. സ്മിത, ജെ. നീന, പ്രഭാമേരി, ജോയ്‌സ്, തങ്കച്ചി എന്നിവര്‍ പങ്കെടുത്തു.

ടെണ്ടര്‍ ക്ഷണിച്ചു

സര്‍ക്കാര്‍ സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലും 9947774960, 7012838791 എന്നീ നമ്പരുകളിലും ലഭിക്കും.
ജില്ലാ പഞ്ചായത്തിന്റെ ജന്തുക്ഷേമ ക്ലിനിക്ക് പദ്ധതിയിലേക്ക് മരുന്നുകള്‍ വാങ്ങുന്നതിന് ഏജന്‍സികള്‍/ഉല്‍പ്പാദകരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസിലും 0474-2793464 നമ്പരില്‍ ലഭിക്കും.

അളവ്-തൂക്ക അദാലത്ത് നാളെ (നവംബര്‍ 20)
ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നും അളവു-തൂക്ക ഉപകരണങ്ങളുടെ നിര്‍മാണം, വിപണനം, റിപ്പയറിംഗ് എന്നിവയ്ക്ക് നിലവില്‍ ലൈസന്‍സ് നേടിയിട്ടുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ വ്യക്തികള്‍, സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സില്‍ ഭേദഗതി വരുത്തുവാന്‍ അവസരം. നാളെ (നവംബര്‍ 20) രാവിലെ 11ന് ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണമെന്ന് ദക്ഷിണ മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.