സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത ബിരുദം. പ്രായം 2020 ഓഗസ്റ്റ് ഒന്നിന് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. പരമാവധി പ്രായം 32 വയസ്സ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേയും പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും വയസിളവ് ലഭിക്കും.
വിദ്യാഭ്യാസം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന രേഖകളും മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന ബന്ധുത്വ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷ ഡിസംബര്‍ 10 നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ്, നാലാം നില, തൊഴില്‍ ഭവന്, വികാസ് ഭവന്. പി. ഒ, തിരുവനന്തപുരം-33 വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.kile.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഡിസംബര്‍ നാലിന്
മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്കില്‍, സി.ഒ ആന്റ് പി.എ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ നാലിന് രാവിലെ 11ന് നടക്കും.
യോഗ്യത: എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടര്‍ - എം.ബി.എ/ബി.ബി.എ യും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷേ്യാളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്സില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. കൂടാതെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്കിലും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.
സി.ഒ ആന്റ് പി.എ ഇന്‍സ്ട്രക്ടര്‍ - ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി യും മൂന്നു വര്‍ഷ പരിചയം അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷ പരിചയവും അല്ലെങ്കില്‍ ബി ടെക്കും ഒരു വര്‍ത്തെ പ്രവൃത്തിപരിചയം.
അസല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മയ്യനാട് ശാസ്താംകോവില്‍ ഗവണ്മെന്റ് മോഡല്‍ എല്‍.പി.എസ് കോമ്പൗണ്ടിലെ ഐ.ടി.ഐ ഓഫീസില്‍ എത്തണം.
അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതി
അസംഘടിത തൊഴിലാളികള്‍ക്കായുള്ള പ്രധാനമന്ത്രി ശ്രം യോഗി മന്-ധന് പെന്ഷന് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നു. 18 നും 40 വയസിനും ഇടയിലുള്ള അസംഘടിത തൊഴിലാളികള്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയില്‍ ഏറ്റവും കുറഞ്ഞത് 3000 രൂപ പെന്ഷന് ഉറപ്പുനല്‍കുന്നു. പെന്ഷണര് മരണപ്പെട്ടാല്‍ പങ്കാളിക്ക് 50 ശതമാനം പെന്‍ഷനും ഉറപ്പു നല്കുന്നു.
പ്രതിമാസം 55 രൂപ മുതല്‍ 200 രൂപവരെയാണ് അടയ്ക്കേണ്ടത്. ആദായനികുതി നല്കാത്തവരും ഇ.എസ്.ഐ, പി.എഫ്, എന്‍.പി.എസ് എന്നിവയില്‍ അംഗത്വമില്ലാത്തവരുമായ തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ ചേരാം.
ചെറുകിട വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വര്‍ഷത്തില്‍ ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുള്ളവരാണെങ്കില് നാഷണല്‍ പെന്ഷന് സ്കീമില്‍(എന്‍.പി.എസ്.)ചേരാം. വിശദ വിവരങ്ങള്‍ ഡിജിറ്റല്‍ സേവാ കോമണ്‍ സര്‍വീസ് സെന്ററുകളില്‍ ലഭിക്കും. എന്‍.പി.എസ് പദ്ധതിക്ക് കോമണ്‍ സര്‍വ്വീസ് സെന്റര്‍ മുഖാന്തിരവും പ്രധാനമന്ത്രി ശ്രം യോഗി മന്-ധന് പദ്ധതിയില്‍ കോമണ്‍ സര്‍വ്വീസ് സെന്ററും അക്ഷയ സെന്ററും വഴി അപേക്ഷ സമര്‍പ്പിക്കാം.
സൈക്ലിംഗ് ടെസ്റ്റും
ഒറ്റത്തവണ പ്രമാണ പരിശോധനയും ഡിസംബര്‍ ഏഴിന്
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഗാര്‍ഡ് (വിമുക്ത ഭട•ാര്‍ മാത്രം, കാറ്റഗറി നമ്പര്‍ 416/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികളുടെ സൈക്ലിംഗ് ടെസ്റ്റും, ശാരീരിക അളവെടുപ്പും സൈക്ലിംഗ് ടെസ്റ്റ് ജയിച്ചവര്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധനയും ഡിസംബര്‍ ഏഴിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പി.എസ്.സി മേഖലാ ഓഫീസില്‍ നടക്കും.
ടെണ്ടര്‍ ക്ഷണിച്ചു
ചടയമംഗലം ശിശു വികസന പദ്ധതിയുടെ പരിധിയിലുള്ള 124 അങ്കണവാടികള്‍ക്ക് ആവശ്യമായ പ്രീ സ്കൂള്‍ കിറ്റുകള്‍, കണ്ടിജന്‍സി സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് പ്രതേ്യകം ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 17 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ചടയമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലും 0474-2475551, 8281999096 നമ്പരിലും ലഭിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
ദാരിദ്ര്യ ലഘൂകരണ യൂണിന്റെ മൂന്ന് റോഡ് റോളറുകളുടെ ലേലം ഡിസംബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്തിലെ ഓഫീസില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2795675 നമ്പരില്‍ ലഭിക്കും.
ജവഹര്‍ നവോദയ വിദ്യാലയം:
ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
2020-21 അധ്യയന വര്‍ഷം ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസില്‍ ഒഴിവ് വരുന്ന 16 സീറ്റുകളിലെ പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജില്ലയിലെ സര്‍ക്കാര്‍/അംഗീകൃത സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരെ പരിഗണിക്കും. 2004 മേയ് ഒന്നിന് മുമ്പോ 2008 ഏപ്രില്‍ 30ന് ശേഷമോ ജനിച്ചവരാകരുത്. അപേക്ഷ ഡിസംബര്‍ 10 വരെ സമര്‍പ്പിക്കാം. പരീക്ഷ 2020 ഫെബ്രുവരി എട്ടിന് കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.nvsadmissionclassnine.in വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍:0474-2964390.
ജില്ലാതല കായിക മത്സരങ്ങള്‍ ഇന്ന് (ഡിസംബര്‍ 30)
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജില്ലാതല കായിക മത്സരങ്ങള്‍ ഇന്ന് (നവംബര്‍ 30) ജവഹര്‍ ബാലഭവനില്‍ നടക്കും. രാവിലെ ഒന്‍പതിന് മേയറുടെ ചുമതല വഹിക്കുന്ന വിജയ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനം എം നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പെന്‍ഷന്‍കാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ആദരിക്കും. ക്ഷേമനിധി ബോര്‍ഡ് അംഗം വി.എസ്. മണി അധ്യക്ഷനാകും. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ് ഇന്ദിരാദേവി, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ സ്റ്റെഫിനാ റൊഡ്രിഗ്സ്, താലൂക്ക് ഭാഗ്യക്കുറി ഓഫീസര്‍മാരായ എസ്. ഷാജഹാന്, കെ. സലീനാ ബീവി, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രജിസ്ട്രേഷന് പുതുക്കണം
ജില്ലയില്‍ തൊഴില്‍ വകുപ്പില്‍ വിവിധ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപന ഉടമകള്‍ രജിസ്ട്രേഷന് പുതുക്കി പ്രോസിക്യൂഷന് നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(ഇ) അറിയിച്ചു. www.lcas.lc.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷയും പണവും അടയ്ക്കാം.
ടെണ്ടര്‍ ക്ഷണിച്ചു
കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ 2019-20 കാലയളവില്‍ പുരുഷ സെക്യൂരിറ്റിമാരെ നിയമിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 10 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2452610 നമ്പരിലും ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ