ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

അനെര്‍ട്ട്; ലോഗാ ഡിസൈന്‍ മത്സരം
അനെര്‍ട്ടിന്റെ ഔദേ്യാഗിക ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികള്‍ ഓണ്‍ലൈനായി ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോക്ക് 50,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി നല്‍കും. തയ്യാറാക്കുന്ന ലോഗോ ംംം.മിലൃ.േഴീ്.ശി വെബ്‌സൈറ്റില്‍ നവംബര്‍ 20ന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. ഡിസൈനുകള്‍ പരമാവധി 10 എം പി യിലുള്ള ജെ പി ജി/ജെ പി ഇ ജി ഫോര്‍മാറ്റിലായിരിക്കണം. ഒരു വ്യക്തിയ്ക്ക് പരമാവധി മൂന്നു ഡിസൈനുകള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 18004251803 ടോള്‍ ഫ്രീ നമ്പരില്‍ ലഭിക്കും.

രജിസ്‌ട്രേഷന്‍ പുതുക്കണം
ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ ഫൈന്‍ കൂടാതെ നവംബര്‍ 30 നകം പുതുക്കണം. 2020 ലേക്കുള്ള പുതുക്കല്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ഫൈന്‍ ബാധകമാണെന്ന് രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ബോധവത്കരണ പരിപാടി ഇന്ന് (നവംബര്‍ 5)

സമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് ജില്ലാതല കമ്മറ്റിയും സംയുക്തമായി മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ബ്ലോക്കുതല ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 5) രാവിലെ 9.30ന് കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍വഹിക്കും.
നാഷണല്‍ ട്രസ്റ്റ് ആക്ട്, നിരാമയ ഇന്‍ഷ്വറന്‍സ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ക്ലാസ്.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികളില്‍ 2018-19 അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പടെയുള്ള ബിരുദ/ബിരുദാനന്തര കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ജയിച്ചവരില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ക്ഷേമനിധി തിരിച്ചയറില്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ഡിസംബര്‍ 15 നകം ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2792248 നമ്പരിലും ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 12ന്
ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ റിഫ്രജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്, മെഷീനിസ്റ്റ്, വെല്‍ഡര്‍(ഓട്ടോമൊബൈല്‍ ടെക്‌നോളജി ക്ലസ്റ്റര്‍) ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 12ന് നടക്കും. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡുകളില്‍ എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 12ന് രാവിലെ 10ന് ഐ ടി ഐ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2712781 നമ്പരില്‍ ലഭിക്കും.

ഗതാഗത നിരോധനം
എസ് പി ഓഫീസിന് സമീപമുള്ള റയില്‍വേ മേല്‍പ്പാലം-കൊച്ചുപിലാംമൂട് പാലം റോഡില്‍ കോണ്‍ക്രീറ്റിംഗ് ആരംഭിക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 5) മുതല്‍ മൂന്നു ദിവസത്തേക്ക് ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ജില്ലാതല കായിക മത്സരങ്ങള്‍ 23ന്
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജില്ലാതല കായിക മത്സരങ്ങള്‍ നവംബര്‍ 23 ന് ജവഹര്‍ ബാലഭവനില്‍ നടക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫോം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസില്‍ നടക്കും.

വിദ്യാഭ്യാസ അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാം
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2019 ലെ വിദ്യാഭ്യാസ അവാര്‍ഡിനും ഉപരി പഠനത്തിന് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാം. എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, എച്ച് എസ് ഇ, വി എച്ച് എസ് ഇ വിഭാഗങ്ങളിലായി ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 3000, 2500, 2000 രൂപ വീതം വിദ്യാഭ്യാസ അവാര്‍ഡിന് അര്‍ഹതയുണ്ട്. സ്റ്റേറ്റ് സിലബസിലും സി ബി എസ് ഇ സിലബസിലും പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം.
എഞ്ചിനീയറിംഗ് ബിരുദം, നഴ്‌സിംഗ്, പാരാമെഡിക്കല്‍, പോളിടെക്‌നിക്, ബിരുദം, ബിരുദാനന്തര ബിരുദം, എം ബി എ, എം സി എ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരെ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. അപേക്ഷ നവംബര്‍ 30 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും.

ബീച്ച് അംബ്രല്ലയ്ക്ക് അപേക്ഷിക്കാം
വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി ബീച്ച് അംബ്രല്ല വിതരണം ചെയ്യും. അപേക്ഷ നവംബര്‍ 30 വരെ സമര്‍പ്പിക്കാം.

നിയമ നടപടി സ്വീകരിച്ചു
അമ്മച്ചിവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന എ വി എം ടി ടി ആശുപത്രി സ്ഥാപന ഉടമയ്‌ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമനടപടി സ്വീകരിച്ചു. മദ്യപാനം നിര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന മരുന്ന് അനധികൃതമായി വാങ്ങി സൂക്ഷിച്ച് അമിതവില ഈടാക്കി. ലൈസന്‍സോ മറ്റ് മാനദണ്ഡങ്ങളോ കൂടാതെയും ഡോക്ടറുടെ കുറിപ്പോ സേവനമോ ഇല്ലാതെയും വിതരണം നടത്തി. പിടിച്ചെടുത്ത മരുന്നുകളും രേഖകളും കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനയില്‍ റീജിയണല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ കെ വി സുദീഷ്, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ മാര്‍ട്ടിന്‍ ജോസഫ്, എം സി ഗീത എന്നിവര്‍ പങ്കെടുത്തു.

ഹോം ഷോപ്പര്‍; അപേക്ഷിക്കാം

കുടുംബശ്രീ ജില്ലാമിഷന്‍ പത്തനാപുരം നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ഹോംഷോപ്പ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ വാര്‍ഡ്തലത്തില്‍ വിതരണം ചെയ്യുന്നതിന് ഹോം ഷോപ്പര്‍മാരെ നിയമിക്കും. പത്തനാപുരം നിയോജക മണ്ഡലത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി. കായിക ശേഷിയുള്ളതും ടൂ വീലര്‍ സ്വന്തമായി ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ബി ആര്‍ സി-എസ് വി ഇ പി ഓഫീസില്‍ നവംബര്‍ ഏഴിന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 7902370468, 9745688050 എന്നീ നമ്പരുകളില്‍ ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം നവംബര്‍ എട്ടിന്

മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിതാ ഐ ടി ഐയില്‍ ഡ്രസ് മേക്കിംഗ്,  സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് ട്രേഡുകള്‍ക്കും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തിലും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള  അഭിമുഖം നവംബര്‍ എട്ടിന് രാവിലെ 10.30 ന് ഐ ടി ഐയില്‍ നടക്കും.
യോഗ്യത: ഡ്രസ്‌മേക്കിംഗ് - ഫാഷന്‍/അപ്പാരല്‍ ടെക്‌നോളജി ഡിഗ്രിയും, ഒരു വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്‌മേക്കിംഗ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി/കോസ്റ്റ്യൂം ഡിസൈനിംഗിലുള്ള മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവൃത്തിപരിചയവും  അല്ലെങ്കില്‍ ഡ്രസ്‌മേക്കിംഗ് ട്രേഡിലുള്ള എന്‍ ടി സി/എന്‍ എ സി യും മൂന്നു വര്‍ഷ പ്രവൃത്തിപരിചയം.
സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് - അംഗീകൃത സര്‍വകലാശാലയില്‍ നിന്നും  കോമേഴ്‌സ്/ആര്‍ട്‌സ് ബിരുദവും  ടൈപ്പിംഗിലും ഷോര്‍ട്ട്ഹാന്‍ഡിലുമുള്ള  പരിജ്ഞാനവും  ഒരു വര്‍ഷത്തെ    പ്രവൃത്തിപരിചയം  അല്ലെങ്കില്‍  കോമേഴ്‌സ്യല്‍ പ്രാക്ടീസിലുള്ള  മൂന്നു  വര്‍ഷ  ഡിപ്ലോമയും രണ്ട് വര്‍ഷ  പ്രവൃത്തിപരിചയവും  അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നു വര്‍ഷ  പ്രവൃത്തിപരിചയവുമാണ് യോഗ്യത.

എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം - എം ബി എ/ബി ബി എയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്‌സിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം/ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവൃത്തിപരിചയം. കൂടാതെ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും അനിവാര്യം.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  വിശദ വിവരങ്ങള്‍ 0474-2793714 നമ്പരില്‍ ലഭിക്കും.

ഹോം നഴ്‌സ് പരിശീലനം
ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ടിന്റെ ഭാഗമായി 30നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യമായി ഹോം നഴ്‌സ് പരിശീലനം നല്‍കും. അപേക്ഷയും വയസ് തെളിയിക്കുന്ന രേഖകളുമായി ജില്ലാ ആശുപത്രിയില്‍ എത്തണം.

തീറ്റപ്പുല്‍കൃഷി പരിശീലനം

ഓച്ചിറ ക്ഷീരോത്പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പ്രവേശനം 50 പേര്‍ക്ക്. യാത്രബത്ത, ദിനബത്ത എന്നിവ ലഭിക്കും. 0476-2698550 നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ നവംബര്‍ ഏഴിന് രാവിലെ 10ന് തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും സഹിതം ഹാജരാകണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.