*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പുകള്‍

ജില്ലാതല പ്രൊബേഷന്‍ ദിനാചരണം മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും
സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ലീഗല്‍സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല നല്ലനടപ്പ് (പ്രബേഷന്‍) ദിനാചരണം നവംബര്‍ 15 ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. കലക് ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചക്ക് 2.30 ന് നടക്കുന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ അധ്യക്ഷത വഹിക്കും. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ മുഖ്യാഥിതിയാവും. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍ ഹരികുമാര്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റ് സെക്രട്ടറി സുബിത ചിറക്കല്‍, സാമൂഹ്യനീതി ഓഫീസര്‍ പി സുധീര്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ധീരജ് ലാല്‍, ജില്ലാ പ്രൊബേഷന്‍ ഉപദേശക സമിതി അംഗം അഡ്വ. എസ് ആര്‍ രാഹുല്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഗതാഗത നിയന്ത്രണം
അടയമണ്‍ - തൊളിക്കുഴി റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (12.11.2019) ഇതുവഴി ഗതാഗതം നിരോധിച്ചു. പകരം കിളിമാനൂരില്‍ നിന്ന് കടയ്ക്കലേക്ക് പോകുന്ന വാഹനങ്ങള്‍ ആനന്ദമുക്ക് - കൊപ്പം- ഇയ്യക്കോട് വഴിയും കടയ്ക്കലില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മുക്കുന്നം - ഇയ്യക്കോട് - കൊപ്പം വഴിയും കടയ്ക്കലിലേക്ക് പോകേണ്ടതാണ്.

വിമുക്തി ആലോചനാ യോഗം നാളെ ( 13 ന് )
ലഹരിവിരുദ്ധ ബോധവ്തകരണം ലക്ഷ്യംവയ്ക്കുന്ന വിമുക്തി മിഷന്റെ ജില്ലയിലെ ആലോചനാ യോഗം നാളെ (13.11.2019) നടക്കും. പകല്‍ 10.30 ന് ജില്ലാ പഞ്ചായത്ത്‌കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരും.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്- ജൂനിയര്‍ റസിഡന്റ് കൂടിക്കാഴ്ച 16 ന്
കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡന്റ് തസ്തികകളിലെ പ്രതീക്ഷിക്കപ്പെടുന്ന ഒഴുകളിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച നവംബര്‍ 16 രാവിലെ 11 ന് നടക്കും. യോഗ്യത എം ബി ബി എസ്, പ്രായപരിധി 40. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10 ന് മുന്‍പായി ഓഫീസില്‍ എത്തിച്ചേരണം.

സൗജന്യ ഫാമിലി കൗസിലിംഗ്
സൗജന്യ ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ ജവഹര്‍ ബാലഭവനില്‍ പ്രവര്‍ത്തനം തുടരുന്നു. മനഃശാസ്ത്ത്രില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയമുള്ള രണ്ട് കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാണ്. ചൈല്‍ഡ്, സ്റ്റുഡന്റ്സ്, കൗമാര കൗണ്‍സിലിംഗ്, യുവതീയുവാക്കള്‍ക്കുള്ള കൗണ്‍സിലിംഗ്, പ്രീ മാര്യേജ്/മാര്യേജ് കൗണ്‍സിലിംഗ്, വയോജനങ്ങള്‍ക്കുള്ളത്, എച്ച് ഐ വി രോഗ ബോധവത്കരണ കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. ആവശ്യമുള്ളവര്‍ക്ക് നേരിട്ടോ ഫോണിലൂടെയോ ദിവസവും സമയവും തിരഞ്ഞെടുക്കാം. ഫോണ്‍: 0474-2763899.

പ്രസിഡന്റ്‌സ്  ട്രോഫി  വള്ളങ്ങളുടെ രജിസ്റ്ററേഷന്‍ ആരംഭിച്ചു
പ്രസിഡന്റ്സ് ട്രോഫി മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്റ്ററേഷന്‍ ആരംഭിച്ചു.  ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ കഴിഞ്ഞ തവണ  ഒന്നാം സ്ഥാനം നേടിയ സെന്റ്.പയസ് ടെന്‍ത്ത്  ചുണ്ടനാണ് ആദ്യ  രജിസ്റ്ററേഷന്‍ നല്‍കിയത്.  സെന്റ്. പയസ്സ്  ടെന്‍ത്ത് ചുണ്ടന്റെ ക്യാപ്റ്റന്‍ ബാലമുരളിയില്‍  നിന്ന് തുക രജിസ്റ്ററേഷന്‍ കമ്മിറ്റി കണ്‍വിനര്‍ ടി സി വിജയന്‍ ഏറ്റുവാങ്ങി. 23 ന് അഷ്ടമുടി കായലില്‍ നടക്കുന്ന ജലോത്സവത്തിന്റെ   രജിസ്റ്ററേഷന്‍ 15 തീയതി വരെ  തുടരും.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍  പ്രസിഡന്റ്സ് ട്രോഫി കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍ ജയചന്ദ്രന്‍,  ഡി ടി പി സി സെക്രട്ടറി സി സന്തോഷ് കുമാര്‍,   വിമല്‍ ബാബു, രാഹുല്‍ ചന്ദ്രന്‍, വി വി ഷുക്കൂര്‍, കെ ചന്ദ്രബാബു, അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.