*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പുകള്‍

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം;യോഗം ഇന്ന് (നവംബര്‍ 13)
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം പബ്ലിസിറ്റി കമ്മറ്റി യോഗം ഇന്ന് (നവംബര്‍ 13) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയുടെ അധ്യക്ഷതിയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

അഖിലേന്ത്യാ സഹകരണ വാരാഘോഷം 16ന്
ജില്ലാ സഹകരണ ബാങ്കും ജില്ലയിലെ സര്‍ക്കിള്‍ സഹകരണ യൂണിയനുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നവംബര്‍ 16ന് നടക്കും. ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തില്‍ നിന്നും ജെ ഡി സി, എച്ച് ഡി സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും പ്രസംഗ/പ്രബന്ധ മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മെരിറ്റ് സര്‍ട്ടിഫിക്കറ്റുകളും മന്ത്രി കെ രാജു വിതരണം ചെയ്യും.
എം നൗഷാദ് എം എല്‍ എ അധ്യക്ഷനാകും. മേയര്‍ വി രാജേന്ദ്രബാബു, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, എം എല്‍ എ മാരായ മുല്ലക്കര രത്‌നാകരന്‍, കെ ബി ഗണേഷ്‌കുമാര്‍, പി അയിഷാ പോറ്റി, ജി എസ് ജയലാല്‍, ആര്‍ രാമചന്ദ്രന്‍പിള്ള, എന്‍ വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, സഹകരണ വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ രാജഗോപാല്‍, കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സി വി പത്മരാജന്‍, കൊട്ടാരക്കര സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ കെ ആര്‍ ചന്ദ്രമോഹന്‍, പുനലൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എസ് രാജേന്ദ്രന്‍ നായര്‍, പി എ സി എസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ എം സി ബിനുകുമാര്‍, സെക്രട്ടറി കെ സേതുമാധവന്‍, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡി പ്രസന്നകുമാരി, സ്വാഗത സംഘം ചെയര്‍മാന്‍ പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 9.30ന് ക്യൂ എ സി ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന സഹകരണ വിളംബര്‍ ഘോഷയാത്ര ജി എസ് ജയലാല്‍ എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്യും.
11.30ന് നടക്കുന്ന സെമിനാറില്‍ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ആര്‍ രാജേഷ്, പി എസ് സി ചെയര്‍മാന്‍ എം ഗംഗാധരകുറുപ്പ്, സഹകരണ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) പി ജെ അബ്ദുല്‍ ഗഫാര്‍, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍; അഭിമുഖം 15ന്
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ വിമന്‍ ആന്റ്  ചില്‍ഡ്രന്‍ ഹോമില്‍ സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയില നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബര്‍ 15ന് രാവിലെ 9.30ന് നടക്കും. എം എസ് ഡബ്ല്യൂ/സൈക്കോളജി ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. കൊല്ലം ജില്ലക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.
പി എസ് സി മാനദണ്ഡം പ്രകാരമുള്ള പ്രായപരിധി ബാധകം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം സിവില്‍ സ്റ്റേഷനിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. വിശദ വിവരങ്ങള്‍ 0474-2532265 നമ്പരില്‍ ലഭിക്കും.

കരാര്‍ നിയമനം
നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെയും ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം യോഗ്യരായവര്‍ ബയോഡാറ്റ സഹിതം അപേക്ഷ നവംബര്‍ 20 ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഒരു പ്രൊജക്ടറും സ്‌ക്രീനും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 25ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2748395 നമ്പരിലും ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 15ന്
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക്ക് ട്രെയിനിംഗ് സെന്ററില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക് (കെമിക്കല്‍ പ്ലാന്റ്) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 15ന് രാവിലെ 11ന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/പ്രോസസ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍/എഞ്ചിനീയറിംഗ്/ടെക്‌നോളജിയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/പ്രോസസ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍/എഞ്ചിനീയറിംഗ്/ടെക്‌നോളജിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിയചയം. വിശദ വിവരങ്ങള്‍ 0474-2713099 നമ്പരില്‍ ലഭിക്കും.

പരാതി പരിഹാര അദാലത്ത് 16ന്
പുനലൂര്‍ താലൂക്കിലെ ജില്ലാ കലക്ടറുടെ താലൂക്കുതല പരാതി പരിഹാര അദാലത്ത് - സമാശ്വാസം 2019-20 ഒന്നാംഘട്ടം നവംബര്‍ 16ന് രാവിലെ 10.30 മുതല്‍ അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷനില്‍ നടക്കും. പുതിയ അപേക്ഷകളും സമര്‍പ്പിക്കാം.

ലേലം 22ന്
കൊല്ലം റൂറല്‍ പോലീസ് പരിധിയിലുള്ള കൊട്ടാരക്കര മോട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം സബ് ഇന്‍സ്‌പെക്ടറുടെ ഓഫീസിലുള്ള വാഹനങ്ങള്‍ നവംബര്‍ 22ന് രാവിലെ 11.30ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2450858 നമ്പരിലും ലഭിക്കും.

ലേലം 20ന്
അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലുള്ള ഇരുമ്പ് സാധനങ്ങളും പാഴ് വസ്തുക്കളും നവംബര്‍ 20ന് രാവിലെ 11ന് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2764422 നമ്പരിലും ലഭിക്കും.

ചാമ്പ്യന്‍സ് ലീഗിലുള്ള ചുണ്ടന്‍ മാത്രം പ്രസിഡന്റ്‌സ് ട്രോഫിയില്‍ പ്രസിഡന്റ്‌സ്  ട്രോഫി  വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ തുടരുന്നു
പ്രസിഡന്റ്സ് ട്രോഫി മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ തുടരുന്നു.  ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ കഴിഞ്ഞ തവണ  ഒന്നാം സ്ഥാനം നേടിയ സെന്റ് പയസ് ടെന്‍ത്ത്  ക്യാപ്റ്റന്‍ ബാലമുരളിയാണ് വെപ്പ് എ വിഭാഗത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്തത്.   രജിസ്റ്ററേഷന്‍ തുക കമ്മിറ്റി കണ്‍വിനര്‍ ടി സി വിജയന്‍ ഏറ്റുവാങ്ങി.
പ്രസിഡന്റ്‌സ് ട്രോഫിയില്‍ ഇത്തവണ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 23 ന് അഷ്ടമുടി കായലില്‍ നടക്കുന്ന ജലോത്സവത്തിന്റെ   രജിസ്‌ട്രേഷന്‍ 15 വരെ  തുടരും.

യോഗം 15ന്

ഭിന്നശേഷി ദിനാചരണം സംബന്ധിച്ച ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 15ന് ഉച്ചയ്ക്ക് 12ന് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരും.

യോഗം 25ന്

ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 25ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.

സ്പീച്ച് തെറാപ്പിസ്റ്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 15ന്
ജില്ലയിലെ ഓട്ടിസം സെന്ററില്‍ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 15ന് നടക്കും. ബി എ എസ് എല്‍ പി യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്തില്‍ ഹാജരാകണം. ബി എ എസ് എല്‍ പി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എച്ച് ഐ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ പരിഗണിക്കും. വിശദ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലും 0474-2792957, 9645550907 എന്നീ നമ്പരുകളിലും ലഭിക്കും.

സ്‌കോള്‍ കേരള; തിരിച്ചറില്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍ കേരള മുഖേന 2019-21 ബാച്ചില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ചവരുടെ പരീക്ഷാ കേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്‌ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിം പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org വെബ്‌സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും രേഖപ്പെടുത്തി പരീക്ഷാ വിജ്ഞാപനം അനുസരിച്ച് ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍ പ്ലസ് വണ്‍ പരീക്ഷാ ഫീസ് അടയ്ക്കണം. വിശദ വിവരങ്ങള്‍ 0474-2798982 നമ്പരില്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജനറേറ്റര്‍ വിതരണ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 25ന് ഉച്ചയ്ക്ക് ഒരു മണിവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.

ഡ്രൈവിംഗ് പരിശീലനം

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യില്‍ ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ടൂ വീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് എടത്തു നല്‍കും. വനിതകള്‍ക്ക് വനിതാ ഇന്‍സ്ട്രക്ടറുടെ സേവനവും ലഭ്യമാണ്. വിശദ വിവരങ്ങള്‍ 9995621946, 0474-2594579 എന്നീ നമ്പരുകളില്‍ ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് നവംബര്‍ 19 മുതല്‍ 22 വരെ പൂയപ്പള്ളി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കേന്ദ്രീകരിച്ച് സമീപ സ്‌കൂളുകളിലെ 16 വേദികളില്‍ നടക്കുന്ന കലോത്സവ പരിപാടികള്‍ വീഡിയോ റിക്കോര്‍ഡിംഗ് ചെയ്ത് പകര്‍പ്പ് ആവശ്യപ്പെടുന്ന ദിവസം പ്രദര്‍ശിപ്പിച്ച് ബോധ്യപ്പെടുത്തി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 15ന് രാവിലെ 10.30വരെ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2792957 നമ്പരില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.