പരിശീലനത്തിന് അപേക്ഷിക്കാം
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ ടി കെ എം ആര്‍ട്‌സ് കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ഉപകേന്ദ്രത്തില്‍ സിവില്‍ സര്‍വീസ് ഓപ്ഷണല്‍ വിഷയങ്ങളില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, സോഷേ്യാളജി വിഷയങ്ങളിലാണ് പരിശീലനം. അപേക്ഷ നേരിട്ട് സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 9446772334, 9605325383 എന്നീ നമ്പരുകളില്‍ ലഭിക്കും.
കമ്പ്യൂട്ടര്‍ കോഴ്‌സ്
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കൊല്ലം മേഖലാ കേന്ദ്രത്തില്‍ നവംബര്‍ അവസാന വാരം ആരംഭിക്കുന്ന പ്ലസ് ടൂ കോമേഴ്‌സ്/ബി കോം/ജെ ഡി സി/എച്ച് ഡി സി ജയിച്ചവര്‍ക്കുള്ള ടാലി കോഴ്‌സിലേക്കും എസ് എസ് എല്‍ സി ജയിച്ചവര്‍ക്കുള്ള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 0474-2970780.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 20ന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 20ന് രാവിലെ 10ന് നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ അഥവാ തത്തുല്യ യോഗ്യത. പ്രായപരിധി 28 വയസ്.
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഫോട്ടോയും സഹിതം ചാമക്കടയിലുള്ള ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0474-2762117.
ജില്ലാതല കലാ-കായിക മത്സരങ്ങള്‍ 30ന്
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജില്ലാതല കലാ-കായിക മത്സരങ്ങള്‍ നവംബര്‍ 30ന് ജവഹര്‍ ബാലഭവനില്‍ നടക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫോമിനായി ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.
ഏകദിന പരിശീലന പരിപാടി 18ന്
അടിസ്ഥാന സൗകര്യം, മാനവ വികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കി ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിനുള്ള മിഷന്‍ അന്തേ്യാദയ സംവിധാനത്തിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപം നല്‍കി. സര്‍വെയുമായി ബന്ധപ്പെട്ട് ബ്ലോക്കിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍, പഞ്ചായത്തിലെ പ്ലാന്‍ ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്കായുള്ള ജില്ലാതല ഏകദിന പരിശീലന പരിപാടി നവംബര്‍ 18ന് രാവിലെ ഒന്‍പതിന് കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് യോഗം
ജില്ലാ പഞ്ചായത്തിന്റെ സാധാരണ യോഗം നവംബര്‍ 18ന് രാവിലെ 11ന് പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ നടക്കും.
ബുള്ളറ്റ് ലേലം 20ന്
പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഫ്‌ളയിംഗ് സ്‌ക്വാഡിലെ കെ എല്‍ ബി 4755 നമ്പര്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഡിസംബര്‍ 18ന് ലേലം ചെയ്യും. അന്നേ ദിവസം ലേലം നടന്നില്ലെങ്കില്‍ ഡിസംബര്‍ 20ന് വില്‍പ്പന നടത്തും. എം എസ് ടി സി കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ www.mstcecommerce.com വെബ്‌സൈറ്റിലും 0475-2222638 നമ്പരിലും ലഭിക്കും.
അക്വാകള്‍ച്ചര്‍ പരിശീലന പരിപാടി; അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അക്വാകള്‍ച്ചര്‍ ഡിഗ്രി/വി എച്ച് എസ് ഇ യോഗ്യതയുള്ള 20 നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഫിഷറീസ് വകുപ്പിന്റ നിയന്ത്രണത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും ട്രെയിനിംഗ് സെന്ററുകളിലുമാണ് പരിശീലനം. പ്രവേശനം 15 പേര്‍ക്ക്. അപേക്ഷ നവംബര്‍ 20 നകം സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ മത്സ്യകര്‍ഷക വികസന ഏജന്‍സിയിലോ സമര്‍പ്പിക്കണം.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശികയായി റവന്യൂ റിക്കവറി നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക തുക ഒറ്റത്തവണയായി അടയ്ക്കുമ്പോള്‍ നാല് ശതമാനം റവന്യൂ റിക്കവറി ചാര്‍ജ്ജ് ഇനത്തില്‍ ഇളവ് ലഭിക്കും.
ഇതിന് പുറമേ രണ്ട് ശതമാനം പിഴപ്പലിശ ഇളവ് കോര്‍പ്പറേഷനും നല്‍കും. നോട്ടീസ് ചാര്‍ജ്ജും ഈടാക്കില്ല. 2019 നവംബര്‍ 15 മുതല്‍ 2020 മാര്‍ച്ച് 31 വരെ ഈ ആനുകൂല്യം ഗുണഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നതിന് ജില്ലാ/സബ് ജില്ലാ ഓഫീസുകളില്‍ പ്രതേ്യക സൗകര്യം ഏര്‍പ്പെടുത്തി.
സുരക്ഷിത ബാല്യം;മാരത്തണ്‍ നവംബര്‍ 20ന്
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച ബോധവത്കരണവും അവരുടെ സുരക്ഷയും ലക്ഷ്യമാക്കി ചൈല്‍ഡ്‌ലൈന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി, പൊലിസ്, എക്‌സൈസ്, കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമകാര്യ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുമായി സഹകരിച്ച് നവംബര്‍ 20ന് വൈകിട്ട് 3.30ന് മാരത്തണ്‍ നടത്തുന്നു. സംഘാടക സമിതി ഇന്ന് (നവംബര്‍ 16) ഉച്ചയ്ക്ക് 2.30ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുടെ ചേംബറില്‍ യോഗം ചേരും.
പ്ലാസ്റ്റിക്കിന് നിരോധനം;ഓച്ചിറ പന്ത്രണ്ട് വിളക്കിനും ഹരിതചട്ടം
നവംബര്‍ 17 മുതല്‍ 28 വരെയുള്ള ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചു നടത്തും. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക് അറിയിച്ചു.
അമ്പലത്തിലും പരിസര പ്രദേശങ്ങളിലും സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ പ്‌ളാസ്റ്റിക് ഒഴിവാക്കും. 73 കടകള്‍ ഹരിതചട്ടം പാലിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവയ്ക്കും ചട്ടം ബാധകമാക്കും.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം തുണിസഞ്ചി, പേപ്പര്‍ എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയ്ക്ക് നിരോധനമുണ്ട്. സ്റ്റീല്‍ പാത്രങ്ങള്‍, വാഴയില എന്നിവ നിര്‍ബന്ധമാക്കി. ഹരിതചട്ടം പാലിക്കുന്നത് ഉറപ്പു വരുത്തുന്നതിനായി 100 വോളന്റിയര്‍മാരെ നിയോഗിച്ചു.
പാര്‍ലമെന്ററി ജനാധിപത്യം: വിദ്യാര്‍ഥികള്‍ക്കായി മത്സരം
പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരം സംഘടിപ്പിക്കും. പാര്‍ലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി തിരുവനന്തപുരം മേഖലയില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക്) 23ന് രാവിലെ 9.30ന് തിരുവനന്തപുരം ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ഗവണ്‍മെന്റ് എസ് എം വി എച്ച് എസ് എസില്‍ മത്സരങ്ങള്‍ നടക്കും.
ക്വിസ് ഇനത്തില്‍ ഒരു സ്‌കൂളില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പ്രസംഗത്തിനും ഉപന്യാസത്തിനും ഒരു സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ഥിയ്ക്ക് പങ്കെടുക്കാം. മൂന്നിനത്തിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് വെവ്വേറെ പങ്കെടുക്കാം. വിദ്യാര്‍ഥികളുടെ പേരുകള്‍ ഇ-മെയില്‍ മുഖാന്തിരം 20ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. മേഖലാ തലത്തില്‍ നിന്നും യോഗ്യത നേടുന്നവരെ സംസ്ഥാന മത്സരത്തില്‍ പങ്കെടുപ്പിക്കും. ഇ-മെയില്‍: mail.inpa@gmail.com. ഫോണ്‍: 8547583906.
യുവജന നേതൃത്വ പരിശീലന ക്യാമ്പ്
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം- കൊല്ലം നെഹ്റു യുവ കേന്ദ്ര എന്നിവ സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍ എട്ടുവരെ നടക്കും. താമസം, ഭക്ഷണം എന്നിവ സൗജന്യം. ഫോണ്‍: 0474-2747903, 8157871337.
ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.
ഇ-ടെണ്ടര്‍ ക്ഷണിച്ചു
മുഖത്തല ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 25 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ etenders.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2504411, 8281999106.
സൗജന്യ സംരംഭകത്വ പരിശീലന പരിപാടി; അപേക്ഷിക്കാം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവസംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തെ പരിശീലന പരിപാടിയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്, എന്‍ ഒ സി എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികളും മോഡല്‍ ബിസിനസ് പ്രോജക്ടിനെ സംബന്ധിച്ചും ജില്ലാ വ്യവസായ കേന്ദ്രം മുഖേന ലഭ്യമാകുന്ന ധനസഹായ പദ്ധതികളെക്കുറിച്ചും ക്ലാസുകള്‍ നടക്കും.
വിവിധ ബാങ്കുകളുമായി ബന്ധപ്പെടുത്തി വായ്പ ലഭ്യമാക്കുന്നതും വിവിധ വകുപ്പുകളില്‍ നിന്നുള്ള അവശ്യ സേവനങ്ങളും ലഭ്യമാക്കും. യൂണിറ്റ് ആരംഭിക്കുന്നവര്‍ക്ക് 15 ശതമാനം മുതല്‍ 35 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കും. നവംബര്‍ 21 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, കൊല്ലം എന്നീ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2748395 നമ്പരില്‍ ലഭിക്കും.
സന്നദ്ധ സംഘടനകളുടെ യോഗം ഇന്ന് (നവംബര്‍ 16)
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സ്ഫിയര്‍ ഇന്ത്യയും സംയുക്തമായി ദുരന്തനിവാരണ പദ്ധതി പരിഷ്‌കരിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് (നവംബര്‍ 16) രാവിലെ 11.30ന് കലക്ട്രേറ്റില്‍ യോഗം ചേരും. ജില്ലയിലെ സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പങ്കെടുക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ