ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

പ്രസിഡന്റ്‌സ് ട്രോഫി;അഷ്ടമുടി കായല്‍ ശുചീകരണം - ബോട്ട് റാലി 18ന്
അഷ്ടമുടിക്കായലിലെ മാലിന്യം നീക്കം ചെയ്യാന്‍ നവംബര്‍ 18ന് ജനകീയ കൂട്ടായ്മ രംഗത്തിറങ്ങും. പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് മുന്നോടിയായി നടത്തുന്ന ശുചീകരണ യജ്ഞവും തുടര്‍ന്ന് നടക്കുന്ന ബോട്ട് റാലിയും എം. നൗഷാദ് എം.  എല്‍. എ രാവിലെ ഏഴു മണിക്ക് കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള പ്രസിഡന്റ്‌സ് ട്രോഫി പവലിയനില്‍ ഉദ്ഘാടനം ചെയ്യും.
ബോട്ട് ജെട്ടി മുതല്‍ ലിങ്ക് റോഡ് പരിസരമാകെ ശുചീകരിക്കുന്ന പരിപാടിയില്‍ സംഘാടക സമിതി അംഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, ഹൗസ് ബോട്ട് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍, നാഷനല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍, ജില്ലാ ശുചിത്വ മിഷന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പങ്കെടുക്കുക.
പ്രസിഡന്റ്‌സ് ട്രോഫി പവലിയന്‍ മുതല്‍ ഹോട്ടല്‍ റാവിസ് കടവ് വരെയാണ് ബോട്ട് റാലി. ഒരു മണിക്കൂര്‍ നീളുന്ന റാലിയില്‍ വഞ്ചിവീടുകള്‍ ഉള്‍പ്പടെ പങ്കെടുക്കും.

പ്രസിഡന്‍സ് ട്രോഫി ജലോത്സവം:വള്ളങ്ങള്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാം
പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്ട്രേഷന്‍ നവംബര്‍ 18ന് വൈകിട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചതായി ബോട്ട് റേസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം;സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 17ന്
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം സ്വാഗത സംഘം  ഓഫീസ് നവംബര്‍ 17ന് രാവിലെ 10ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍  ഉദ്ഘാടനം ചെയ്യും.

'സുരക്ഷിത ബാല്യം' മാരത്തോണ്‍ നവംബര്‍ 20 ന്
ഐക്യരാഷ്ട്രസഭ ബാലാവകാശ കണ്‍വെന്‍ഷന്‍  നിലവില്‍ വന്നതിന്റെ മുപ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സുരക്ഷിത ബാല്യം മാരത്തോണ്‍ നവംബര്‍ 20ന്  നടക്കും.  ജില്ലാ ലീഗല്‍ സര്‍വീസ്  അതോറിറ്റി, ചൈല്‍ഡ് ലൈന്‍,  പോലീസ് വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 7.30 ന് ആശ്രാമം ക്രൈംബ്രാഞ്ച്  ഓഫീസ് പരിസരത്തു നിന്ന്  ആരംഭിച്ച് ചിന്നക്കട വഴി  ബീച്ചില്‍  സമാപിക്കും. 
മാരത്തോണില്‍  പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ 0474-2760320,  0474-2760319 എന്നീ നമ്പറുകളില്‍ വിളിച്ചു  പേര് രജിസ്റ്റര്‍ ചെയ്യണം.  ആദ്യം രജിസ്റ്റര്‍  ചെയ്യുന്ന 300 പേര്‍ക്ക് ജേഴ്സിയും തൊപ്പിയും ലഭിക്കും.
പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സുബിത ചിറക്കലിന്റെ നേതൃത്വത്തില്‍  നടന്ന ആലോചന യോഗത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം  സി  ജെ ആന്റണി, ജില്ലാ വനിതാ ശിശു ക്ഷേമ വികസന ഓഫീസര്‍ ഗീതാകുമാരി,  പോലീസ് സ്‌പെഷ്യല്‍  ബ്രാഞ്ച് എ സി പി എം.എ. നസീര്‍,  ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി എബ്രഹാം  തുടങ്ങിയവര്‍ പങ്കെടുത്തു.

യുവജന നേതൃത്വ പരിശീലന ക്യാമ്പ്
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം - കൊല്ലം നെഹ്റു യുവ കേന്ദ്ര എന്നിവ സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍ എട്ടുവരെ കൊട്ടിയം ക്രിസ്തു ജ്യോതി അനിമേഷന്‍ സെന്ററില്‍ നടക്കും. താമസം, ഭക്ഷണം എന്നിവ സൗജന്യം. വിശദ വിവരങ്ങള്‍ 0474-2747903, 8157871337 എന്നീ നമ്പരുകളില്‍ ലഭിക്കും.

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കരുനാഗപ്പള്ളി ഇടകുളങ്ങരയിലുള്ള പഴയ ബ്ലോക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നൂനപക്ഷ ഉദേ്യാഗാര്‍ഥികള്‍ക്കുള്ള പി. എസ്. സി. പരീക്ഷാ സൗജന്യ പരിശീലനം ജനുവരി ഒന്നിന് ആരംഭിക്കും. ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 9447428351, 0476-2664217 എന്നീ നമ്പരുകളില്‍ ലഭിക്കും.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ ക്ലാസ് വരെ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ) 2019-20 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി നവംബര്‍ 30 വരെ നീട്ടി.

മദ്യ നിരോധനം ഏര്‍പ്പെടുത്തി
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നവംബര്‍ 26 മുതല്‍ 28 വരെ ക്ഷേത്രവും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പരിസര പ്രദേശങ്ങളും മദ്യ നിരോധിത മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലകടര്‍ ഉത്തരവായി.

പി എസ് സി; വെരിഫിക്കേഷന്‍;കായികക്ഷമതാ പരീക്ഷ നവംബര്‍ 18 മുതല്‍
പോലീസ് വകുപ്പില്‍ (സംസ്ഥാനതലം) വനിത പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 653/17) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദേ്യാഗാര്‍ഥികള്‍ക്കുള്ള വെരിഫിക്കേഷനും തുടര്‍ന്നുള്ള കായികക്ഷമതാ പരീക്ഷയും നവംബര്‍ 18, 19, 21, 25, 26 തീയതികളില്‍ രാവിലെ ആറു മുതല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന്
ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതി ഓഫീസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 18ന് രാവിലെ 11ന് നടക്കും.
യോഗ്യത - അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം എ/എം എസ് സി സൈക്കോളജിയും ഗവണ്‍മെന്റ് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം ഫില്‍ അല്ലെങ്കില്‍ പി എച്ച് ഡി അല്ലെങ്കില്‍ ഡി എം ഇ യുടെ പരിധിയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ക്ലിനിക്കല്‍ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.

ഏകദിന പരിശീലന പരിപാടി

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍, കാടക്കോഴി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍  എന്നിവയില്‍ ഏകദിന പരിശീലന ക്ലാസുകള്‍ നടത്തുന്നു. 0474-2663599, 8281280012  എന്നീ നമ്പറുകളില്‍ നവംബര്‍ 23 നകം രജിസ്റ്റര്‍ ചെയ്യണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.