പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം;മിനി മാരത്തോണ്‍ ഇന്ന് (നവംബര്‍ 20)
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (നവംബര്‍ 20) മിനി മാരത്തോണ്‍ സംഘടിപ്പിക്കും. രാവിലെ 7.30ന് ഓച്ചിറ ക്ഷേത്ത്രില്‍ നിന്നും ആരംഭിക്കുന്ന മിനി മാരത്തോണ്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്യും.
നവംബര്‍ 21ന് വൈകിട്ട് 4.30ന് എം നൗഷാദ് എം എല്‍ എ നയിക്കുന്ന ടീമും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നയിക്കുന്ന ടീമും, കൊല്ലം പ്രസ് ക്ലബ്ബ്/സംഘാടക സമിതി, ജില്ലാ പോലീസ്/ഫയല്‍ ഫോഴ്‌സ് ടീമുകളും തമ്മിലുള്ള വടംവലിയും വനിതകളുടെ വടംവലിയും നടക്കും.
നവംബര്‍ 22ന് വൈകിട്ട് 4.30ന് കൊല്ലം ബീച്ചില്‍ നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര സിറ്റി പോലീസ് കമ്മീഷണര്‍ പി കെ മധു ഫ്‌ളാഗ് ഓഫ് ചെയ്യും.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018;രജിസ്‌ട്രേഷന്‍ ഇന്ന് (നവംബര്‍ 20) മുതല്‍
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018 പ്രകാരം ജില്ലയിലെ സ്വകാര്യ അലോപ്പതി ആരോഗ്യ സ്ഥാപനങ്ങളുടെ (കണ്‍സള്‍ട്ടേഷന്‍ സര്‍വീസസ് മാത്രം നടത്തുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള സ്വകാര്യ അലോപ്പതി ആശുപത്രികള്‍, ഡെന്റല്‍ ക്ലിനിക്ക്, പ്രൈവറ്റ് ലാബുകള്‍, ഡയഗ്നോസ്റ്റിക് ഇമേജിങ് സെന്ററുകള്‍) താത്കാലിക രജിസ്‌ട്രേഷന്‍ ഇന്ന് (നവംബര്‍ 20) മുതല്‍ ആരംഭിക്കും. portal.clinicalestablishments.kerala.gov.in വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ www.clinicalestablishments.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ 2020 ജനുവരി 20 നകം പൂര്‍ത്തീകരിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലും 0474-2795017 നമ്പരിലും ലഭിക്കും.
ബാലാവകാശ ദിനം ഇന്ന് (നവംബര്‍ 20)
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബാലാവകാശ ദിനം ഇന്ന് (നവംബര്‍ 20) വിപുലമായ പരിപാടികളോടെ ആചരിക്കും. ജവഹര്‍ ബാലഭവനില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പരിപാടിയില്‍ 18 വയസിന് താഴെയുള്ള 250 ഓളം കുട്ടികള്‍ പങ്കെടുക്കും. കുട്ടികളുമായുള്ള മുഖാമുഖം, കലാപരിപാടികള്‍, മികവുകള്‍ നേടിയ കുട്ടികളെ ആദരിക്കല്‍ എന്നിവ നടക്കും.
മുഖാമുഖം പരിപാടിയില്‍ എം നൗഷാദ് എം എല്‍ എ, പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് ആന്റ് സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി കെ മധു, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ് ഡോ പി ജെ ഉണ്ണികൃഷ്ണന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ പി സജിനാഥ്, ജവഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ ഡോ ശ്രീവത്സന്‍, വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഗീതാകുമാരി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ സുധീര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍, ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗ ഒളിമ്പ്യാഡില്‍ പങ്കെടുത്ത ആദിത്യ ബിജു, സ്‌പെയിനില്‍ ഫുട്‌ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ലഭിച്ച മണികണ്ഠന്‍ എന്നിവരെ ആദരിക്കും.
ബീച്ച് ഗെയിംസ്; യോഗം 22ന്
ബീച്ച് ഗെയിംസ് സംഘാടക സമിതി ഭാരവാഹികളുടെയും സബ് കമ്മിറ്റി ചെയര്‍മാന്‍/വൈസ് ചെയര്‍മാന്‍/കണ്‍വീനര്‍/ജോയിന്റ് കണ്‍വീനര്‍മാരുടെയും യോഗം നവംബര്‍ 22ന് വൈകിട്ട് നാലിന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം കോംപ്ലക്‌സിലെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ചേരും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനാകും.
സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കരുനാഗപ്പള്ളി ഇടകുളങ്ങരയിലുള്ള പഴയ ബ്ലോക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നൂനപക്ഷ ഉദേ്യാഗാര്‍ഥികള്‍ക്കുള്ള സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം ജനുവരി ഒന്നിന് ആരംഭിക്കും. ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 9447428351, 0476-2664217 എന്നീ നമ്പരുകളില്‍ ലഭിക്കും.
പ്രോജക്ട് അസിസ്റ്റന്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25ന്
സീകേജ് ഫാമിംഗ് പദ്ധതിയുടെ നടത്തിപ്പിന് പ്രോജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 25ന് രാവിലെ 10.30ന് നടക്കും. ഫിഷറീസ് വിഷയങ്ങളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം വിജകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം. പ്രായം 19നും 45നും ഇടയില്‍. പദ്ധതി നിര്‍വഹണത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2792850 നമ്പരില്‍ ലഭിക്കും.
ലേലം 22ന്
കൊല്ലം റൂറല്‍ പോലീസ് പരിധിയിലുള്ള കൊട്ടാരക്കര മോട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം സബ് ഇന്‍സ്‌പെക്ടറുടെ ഓഫീസിലുള്ള വാഹനങ്ങള്‍ നവംബര്‍ 22ന് രാവിലെ 11.30ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2450858 നമ്പരിലും ലഭിക്കും.
വനിതാ കമ്മീഷന്‍ അദാലത്ത്
ഇന്നും നാളെയും (നവംബര്‍ 20, 21)
സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഇന്നും നാളെയും (നവംബര്‍ 20, 21) രാവിലെ 10.30 മുതല്‍ ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കും.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് കോഴ്‌സ്
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് കോഴ്‌സിലേക്ക് പ്ലസ് ടൂ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലിനക്‌സ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് എന്നീ കോഴ്‌സുകളിലേക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക് 0474-2731061 നമ്പരിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും ലഭിക്കും.
രജിസ്‌ട്രേഷന്‍ തീയതി നീട്ടി
മണ്‍പാത്ര ഉത്പന്ന നിര്‍മാണ വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍ തീയതി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. നിലവില്‍ നിര്‍മാണ വിപണന മേഖലയില്‍പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ/ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോം www.keralapottery.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 15 നകം മാനേജിംഗ് ഡയറക്ടര്‍ കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ., കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0471-2727010, 9947038770 എന്നീ നമ്പരുകളില്‍ ലഭിക്കും.
ചിത്രരചനാ മത്സരം ഡിസംബര്‍ ഏഴിന്
സംസ്ഥാന സര്‍ക്കാരിന്റെ കൈത്തറി വസ്ത്ര പ്രോത്സാഹന പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ഡിസംബര്‍ ഏഴിന് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ടൗണ്‍ യു പി എസിലാണ് മത്സരം. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ ഡിസംബര്‍ മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2748395 നമ്പരില്‍ ലഭിക്കും.
ദര്‍ഘാസ് ക്ഷണിച്ചു
പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷന്‍ പരിധിയിലെ അരീക്കക്കാവ്, കടയ്ക്കാമണ്‍ തടി ഡിപ്പോകളിലെ ടോയ്‌ലറ്റ് അറ്റകുറ്റപ്പണികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0475-2222617, 0475-2354730, 8547600765 എന്നീ നമ്പരുകളില്‍ ലഭിക്കും.
പ്രസിഡന്‍സ് ട്രോഫി : വള്ളങ്ങളുടെ രജിസ്‌ടേഷന്‍ തീയ്യതി നീട്ടി
പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തില്‍ വെപ്പ് - എ ഗ്രേഡ്, വെപ്പ് - ബി ഗ്രേഡ് ഇരുട്ടുകുത്തി, എ ഗ്രേഡ് ഇരുട്ടുകുത്തി ബി ഗ്രേഡ് തെക്കനോടി വനിത വള്ളങ്ങള്‍ എന്നിവയെ ഉല്‍പ്പെടുത്താന്‍ തീരുമാനിച്ചു. വളളങ്ങള്‍ നാളെ (നവംബര്‍ 21 ന് ) വൈകുന്നേരം അഞ്ച് മണി വരെ രജിസ്റ്റര്‍ ചെയ്യാം. ഓരോ വിഭാഗത്തിലും പരമാവധി 3 വളളങ്ങള്‍ക്ക് മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനാവുക. മുന്‍ഗണനാ ക്രമത്തില്‍ മറ്റ് വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നതാണെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ