ഗസ്റ്റ് അധ്യാപകന്; അഭിമുഖം 29ന്
പത്തനാപുരം കുര്യോട്ടുമല അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2019-20 അധ്യയന വര്‍ഷം ജേര്‍ണലിസം ഗസ്റ്റ് അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബര്‍ 29ന് രാവിലെ 10.30ന് നടക്കും. യു ജി സി നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം വഞ്ചിയൂര്‍ അയ്യങ്കാളി കള്‍ച്ചറല്‍ ട്രസ്റ്റ് ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0471-2571700, 8606144316, 0475-2220555, 0475-2963016 എന്നീ നമ്പരുകളില്‍ ലഭിക്കും.
വിമുക്തി; യോഗം 25ന്
വിമുക്തിയുടെ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നവംബര്‍ 25ന് ഉച്ചയ്ക്ക് 12ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സൗരോര്‍ജ പ്ലാന്റിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് സാധാരണ പ്രളയ ബാധിതമായി കാണാറുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട കേന്ദ്രങ്ങള്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള സ്ഥാപന/വകുപ്പ് മേധാവിയുടെ അപേക്ഷ നവംബര്‍ 30 വരെ www.anert.gov.in വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം. ഭൂമിശാസ്ത്രപരമായ പഠനത്തിന്റെയും ശാസ്ത്രീയമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുന്‍ഗണന ലിസ്റ്റ് പ്രകാരമാണ് പദ്ധതിക്ക് അനുമതി നല്‍കുക.
ടെണ്ടര്‍ ക്ഷണിച്ചു
നീണ്ടകര സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ 31 മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും ഫിറ്റ്നസ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും പ്രതേ്യകം ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0476-2680227 നമ്പരിലും ലഭിക്കും.
ദേശീയ പാത; കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം
എന്‍ എച്ച് 66 ല്‍ ഓച്ചിറ മുതല്‍ കടമ്പാട്ട്കോണം വരെയുള്ള ദേശീയപാതയുടെ വശങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ നവംബര്‍ 25നകം നീക്കം ചെയ്യണമെന്ന് നാഷണല്‍ ഹൈവേ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഷീറ്റ് ഇറക്കുകള്‍, പരസ്യ ബോര്‍ഡുകള്‍, നടപ്പാത കൈയ്യേറ്റം, കടയിറക്ക് തുടങ്ങിയ എല്ലാ കൈയ്യേറ്റങ്ങളും നീക്കം ചെയ്യണം. അല്ലാത്തപക്ഷം നാഷണല്‍ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കൈയ്യേറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും. കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യാത്തപക്ഷം നാഷണല്‍ ഹൈവേ അവ നീക്കം ചെയ്ത് ഫൈന്‍ ഉള്‍പ്പടെയുള്ള ചെലവ് കൈയ്യേറ്റക്കാരില്‍ നിന്നും ഈടാക്കും.
ഇ-ടെണ്ടര്‍ ക്ഷണിച്ചു
മുഖത്തല ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ etenders.kerala.gov.inവെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2504411, 8281999106 എന്നീ നമ്പരുകളില്‍ ലഭിക്കും.
മുഖത്തല ബ്ലോക്കിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും
മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ ഭരണസമിതി നാലുവര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്തിന്റെ ഐ എസ് ഒ പ്രഖ്യാപനവും ഫിഷറീസ്-കശുവണ്ടി-തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. എം നൗഷാദ് എം എല്‍ എ പൗരാവകാശ രേഖ പ്രകാശനം ചെയ്യും.
നവംബര്‍ 24ന് രാവിലെ 11ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് എസ് രാജീവ് അധ്യക്ഷനാകും. സെക്രട്ടറി ജോര്‍ജ് അലോഷ്യസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ചടങ്ങിനോട് അനുബന്ധിച്ച് ട്രൈ സ്കൂട്ടര്‍, ഓട്ടോറിക്ഷ, പഠനമുറിയുടെ താക്കോല്‍ എന്നിവയുടെ വിതരണവും നടക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് ഫത്തഹുദീന്‍, ഷേര്‍ളി സത്യദേവന്, സി പി പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോര്‍ജ് മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാ ദേവി, അസിസ്റ്റന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എല്‍ രതികുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തേനീച്ച വളര്‍ത്തല്‍ പരിശീലനം
കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവവേഷണ കേന്ദ്രത്തില്‍ തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള യുവതീ യുവാക്കള്‍ നവംബര്‍ 27 നകം ഗവേഷണ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ 0474-2663535 നമ്പരില്‍ ലഭിക്കും.
സൗജന്യ തൊഴില്‍ പരിശീലനം
കൊട്ടിയം സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യട്ടില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ഡി ടി പി, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് ആന്റ് റിപ്പയറിംഗ് പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 25നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. പരിശീലനവും ഭക്ഷണവും സൗജന്യം. പങ്കെടുക്കുന്നവര്‍ക്ക് സംരംഭം തുടങ്ങുവാനുള്ള മാര്‍ഗനിര്‍ദേശവും നല്‍കും. പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷ ഡയറക്ടര്‍, സിഡിക്കേറ്റ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി കാമ്പസ്, കൊട്ടിയം പി ഒ, കൊല്ലം-691571 വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2537141 നമ്പരില്‍ ലഭിക്കും.
ജില്ലാ പഞ്ചായത്ത് യോഗം
ജില്ലാ പഞ്ചായത്തിന്റെ സാധാരണ യോഗം നവംബര്‍ 25ന് ഉച്ചയ്ക്ക് 12ന് പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ നടക്കും.
പി എസ് സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 062/2018, 063/2018, എന്‍ സി എ - ഒ ബി സി, വി) തസ്തികയുടെ ചുരുക്കപ്പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ