ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം;മാധ്യമ ശില്‍പശാല 26ന്
ജില്ലാ സപ്ലൈ ഓഫീസും കൊല്ലം പ്രസ് ക്ലബ്ലും സംയുക്തമായി മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ശില്പശാല നവംബര്‍ 26ന് രാവിലെ 11ന് കൊല്ലം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്ബ് സെക്രട്ടറി ജി ബിജു അധ്യക്ഷനാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ സി അജോയ്, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ അനില്‍രാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ അനില്‍രാജ്, സീനിയര്‍ സൂപ്രണ്ട് ബി തുളസീധരന്‍പിള്ള, ഹെഡ് ക്ലാര്‍ക്ക് ആര്‍ രാജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്/അദാലത്ത്
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്/അദാലത്ത് നവംബര്‍ 28ന് രാവിലെ 10ന് ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കും. കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയവരും ബാങ്ക് പ്രതിനിധികളും രാവിലെ 10ന് ഹാജരാകണം.

ലോക ഭിന്നശേഷി ദിനം ഡിസംബര്‍ മൂന്നിന്
ലോക ഭിന്നശേഷി ദിനം ഡിസംബര്‍ മൂന്നിന് തേവള്ളി രാമവര്‍മ്മ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാര്‍ നവംബര്‍ 25 നകം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെട്ട് പേര് നല്‍കണം. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി ഓഫീസിലും 0474-2790971 നമ്പരില്‍ ലഭിക്കും.

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിദ്യാര്‍ഥികളുടെ യോഗം 25ന്
കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി 2019 നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിച്ച വിദ്യാര്‍ഥികളുടെ യോഗം  നവംബര്‍ 25ന് രാവിലെ 10ന് കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ ചേരും. വിദ്യാര്‍ഥികള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ ഐ ഡി കാര്‍ഡിന്റെ ഫോട്ടോ പതിച്ച രണ്ട് പകര്‍പ്പുകള്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഹാജരാക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

അനധികൃത കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം

ബൈപ്പാസ് റോഡിലും റോഡിന് വേണ്ടി ഏറ്റെടുത്തിട്ടുള്ള സ്ഥലത്തും അനധികൃത കൈയ്യേറ്റം/കച്ചവടം/അനധികൃത പാര്‍ക്കിങ് എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാഷണല്‍ ഹൈവേ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അല്ലാത്തപക്ഷം നാഷണല്‍ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കൈയ്യേറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. ബൈപ്പാസിലെ അനധികൃത കൈയ്യേറ്റം/കച്ചവടം/അനധികൃത പാര്‍ക്കിങ് എന്നിവ ഗതാഗതത്തെയും സുരക്ഷയേയും ബാധിക്കുന്നതിനാലാണ് നടപടി.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (ഹിന്ദി, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ് സി/എസ് ടി) തസ്തികയുടെ ചുരുക്കപ്പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു.

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം
ഭിന്നശേഷിക്കാര്‍ക്കുള്ള പ്രതേ്യക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദേ്യാഗാര്‍ഥികള്‍ക്കായി സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കും. ഉദേ്യാഗാര്‍ഥികള്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നവംബര്‍ 30 നകം പേര് വിവരങ്ങള്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2747599, 9446796354 എന്നീ നമ്പരുകളില്‍ ലഭിക്കും.

ആസൂത്രണ സമിതി യോഗം 25ന്
ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് യോഗ ഹാളില്‍ നടക്കും.

കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പ് ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ആയിരംതെങ്ങില്‍ 50,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സെലീന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

വസ്തു ലേലം 25ന്
തഴവ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 11 ല്‍ തണ്ടപ്പേര്‍ നമ്പര്‍ 2724ല്‍ റീ സര്‍വെ നമ്പര്‍ 237/9 ല്‍ പെട്ട 5.40 ആര്‍ പുരയിടം നവംബര്‍ 25ന് രാവിലെ 11ന് തഴയ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിശദ വിവരങ്ങള്‍ വില്ലേജ് ഓഫീസിലും കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലും ലഭിക്കും. ഫോണ്‍: 0476-2620223.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ ക്ലാസ് വരെ (പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പടെ) 2019-20 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി നവംബര്‍ 30 വരെ നീട്ടി.

മസ്റ്ററിംഗ് നടത്തണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ തുടര്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് നവംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തണം. ജീവന്‍രേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തുന്ന മസ്റ്ററിംഗിന് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് ഒടുക്കേണ്ടതില്ല.

കാര്‍ഷിക വിഭവ സംഭരണ വിപണന കേന്ദ്രം;സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്തിന്റെ സഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷിക വിഭവ സംഭരണ കേന്ദ്രം പദ്ധതി നടപ്പിലാക്കുന്നതിന് താത്പര്യമുള്ള സഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ കര്‍ഷകരില്‍ നിന്നും കാര്‍ഷിക വിഭവങ്ങള്‍ നേരിട്ട് ശേഖരിച്ച് ആവശ്യമായ മൂല്യവര്‍ധനവ് നടത്തി വിപണനം ചെയ്യുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും സാമ്പത്തിക അടിത്തറയുമുള്ള ജില്ലാ പഞ്ചായത്ത് പരിധിയിലെ സഹകരണ സംഘങ്ങളെയാണ് പരിഗണിക്കുന്നത്.
സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം പരമാവധി 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഗ്രാന്റ് അനുവദിക്കും. സംഘങ്ങള്‍ വിശദമായ പദ്ധതി രേഖ സഹിതം അപേക്ഷ നവംബര്‍ 30 നകം മാനേജര്‍/നിര്‍വഹണ ഉദ്യോഗസ്ഥന്‍, ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം വിലാസത്തിലോ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, കൊല്ലം വിലാസത്തിലോ സമര്‍പ്പിക്കണം.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും അവശതാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ തുടര്‍പെന്‍ഷന്‍ ലഭിക്കുന്നതിന് ഡിസംബര്‍ അഞ്ചിനകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ബോര്‍ഡ് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2749847 നമ്പരില്‍ ലഭിക്കും.

നിധി ആപ്‌കെ നികട് ഡിസംബര്‍ 10ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കൊല്ലം റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ പരിപാടി നിധി ആപ്‌കെ നികട് ഡിസംബര്‍ 10ന് ചിന്നക്കട പരമേശ്വര്‍ നഗര്‍ പൊന്നമ്മ ചേംബേഴ്‌സില്‍ നടക്കും. തൊഴിലാളികള്‍ക്ക് രാവിലെ 10.30 മുതലും തൊഴില്‍ ഉടമകള്‍ക്കും യൂണിയന്‍ പ്രതിനിധികള്‍ക്കും ഉച്ചയ്ക്ക് 12 മുതലും പങ്കെടുക്കാം.
അപേക്ഷ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, റീജിയണല്‍ ഓഫീസ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, പൊന്നമ്മ ചേംബേഴ്‌സ്-1, പരമേശ്വര്‍ നഗര്‍, ചിന്നക്കട, കൊല്ലം-691001 വിലാസത്തില്‍ നവംബര്‍ 30 നകം നല്‍കണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.