മുഖത്തല ബ്ലോക്ക് പഞ്ചായത്ത്;വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 24)
മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഐ എസ് ഒ പ്രഖ്യാപനവും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. ഇന്ന് (നവംബര്‍ 24) രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് എസ് രാജീവ് അധ്യക്ഷനാകും.
പൗരാവകാശ രേഖ പ്രകാശനവും എം കെ എസ് പി ഓഫീസ് പ്രവര്‍ത്തനോദ്ഘാടനവും എം നൗഷാദ് എം എല്‍ എ നിര്‍വഹിക്കും. ട്രൈ സ്കൂട്ടര്‍ വിതരണം ജില്ലാ പഞ്ചായത്തംഗം എസ് ഫത്തഹുദ്ദീനും ഓട്ടോറിക്ഷാ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഷേര്‍ളി സത്യദേവനും പഠനമുറി താക്കോല്‍ വിതരണം ജില്ലാ പഞ്ചായത്തംഗം സി പി പ്രദീപും നിര്‍വഹിക്കും.
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോര്‍ജ്ജ് മാത്യൂ ആദരിക്കും. ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന വിതരണം ചെയ്യും. തുല്യതാ പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചവരെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഗീതാദേവി ആദരിക്കും.
കേരളോത്സവം ഗെയിംസ് ട്രോഫി നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീനും ആര്‍ട്സ് ട്രോഫി മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ലക്ഷ്മണനും വിതരണം ചെയ്യും. എറ്റവും കൂടുതല്‍ പോയിന്റ് നേടിയ പ്രതിഭയെ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപന് ആദരിക്കും. മികച്ച ക്ലബ്ബിനുള്ള ക്യാഷ് അവാര്‍ഡ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനീതകുമാരി വിതരണം ചെയ്യും. എം ജി എന്‍ ആര് ഇ ജി എസ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് ക്ഷേമകാര്യ അധ്യക്ഷന്‍ ശോഭനാ സുനില്‍ വിതരണം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ജയകുമാരി, അംഗങ്ങളായ കെ ഗിരിജാകുമാരി, ജി രമണി, കെ സി വരദരാജന്‍പിള്ള, ആര് ബിജു, ഷാഹിദ ഷാനവാസ്, അമ്പിളി ബാബു, വി എസ് വിപിന്‍, ഡി പുഷ്പരാജന്‍, വത്സല, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തംഗം ആര് സതീഷ്കുമാര്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോര്‍ജ്ജ് അലോഷ്യസ്, അസിസ്റ്റന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എല്‍ രതികുമാരി, ജി ഇ ഒ ആര്.ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
കെ എസ് ബി സി ഡി സി കരുനാഗപ്പള്ളി ഓഫീസ് ഉദ്ഘാടനം നാളെ (നവംബര്‍ 25)
സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്പ്പറേഷന് കരുനാഗപ്പള്ളി ഉപജില്ലാ ഓഫീസിന്റെ ഉദ്ഘാടനം നാളെ (ജനുവരി 25) കരുനാഗപ്പള്ളി കെ എസ് ആര് ടി സി ബസ് സ്റ്റാന്റിന് സമീപമുള്ള ഓഫീസ് അങ്കണത്തില്‍ പിന്നാക്ക/പട്ടികജാതി/പട്ടികവര്‍ഗ ക്ഷേമ, നിയമ, സാംസ്കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ കെ ബാലന് നിര്‍വഹിക്കും. ആര് രാമചന്ദ്രന് എം എല്‍ എ അധ്യക്ഷനാകും.
വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ എന്‍ വിജയന് പിള്ള എം എല്‍ എ പ്രവാസി പുനരധിവാസ വായ്പാ വിതരണവും കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ വിദ്യാഭ്യാസ വായ്പാ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി സ്വയംതൊഴില്‍ വായ്പാ വിതരണവും മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എം ശോഭന വിവാഹ ധനസഹായ വായ്പാ വിതരണവും കാപ്പക്സ് ചെയര്മാന് പി ആര് വസന്തന് എന്റെ വീട് വായ്പാ വിതരണവും നിര്‍വഹിക്കും.
കോര്പ്പറേഷന് ചെയര്മാന് ടി കെ സുരേഷ്, മാനേജിംഗ് ഡയറക്ടര്‍ കെ ടി ബാലഭാസ്കരന്‍, കെ എസ് ബി സി ഡി സി ജില്ലാ മാനേജര്‍ ജി അജിത തുടങ്ങിയവര്‍ പങ്കെടുക്കും.
വിമുക്തി ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍; അപേക്ഷ ക്ഷണിച്ചു
വിമുക്തി ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കാരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, സര്‍ക്കാര്‍ മിഷന്/സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം, ലഹരി വിരുദ്ധ പ്രവര്‍ത്തന മേഖലയിലെ മുന്‍കാല പ്രാവീണ്യം എന്നിവ അഭികാമ്യം. പ്രായം 35നും 60നും ഇടയില്‍. ബയോഡാറ്റ, ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ നവംബര്‍ 28 നകം കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്കി
ജില്ലയിലെ സ്കൂളുകളില്‍ സൈക്കോ - സോഷ്യല്‍ കൗണ്‍സിലിംഗ് നടത്തുന്നവര്‍ക്കായി ചൈല്‍ഡ് ലൈന്‍ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ആന്റ് സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്തു.
ശൈശവ വിവാഹ നിരോധന നിയമം, ഓണ്‍ലൈന്‍ സുരക്ഷ എന്നീ വിഷയങ്ങളില്‍ പോലീസ് ഹൈടെക് സെല്‍ ഇന്‍സ്പെക്റ്റര്‍ സ്റ്റാര്‍മോന്‍ പിള്ള ക്ലാസ്സ് എടുത്തു. വിവിധ സ്കൂളുകളില്‍ നിന്നുള്ള 87 കൗണ്‍സിലര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ജില്ലാ സബ് ജഡ്ജും ലീഗല്‍ സെല്‍ അതോറിറ്റി സെക്രട്ടറിയുമായ സുബിത ചിറക്കല്‍, ജില്ലാ വനിത ശിശുക്ഷേമ വികസന വകുപ്പ് ഓഫീസര്‍ ഗീതാകുമാരി, ചൈല്ഡ്ലൈന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി എബ്രഹാം, ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ പാത; കൈയ്യേറ്റങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണം - ജില്ലാ കലക്ടര്‍
എന്‍ എച്ച് 66 ല്‍ ഓച്ചിറ മുതല്‍ കടമ്പാട്ട്കോണം വരെയുള്ള ദേശീയപാതയുടെ വശങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ നവംബര്‍ 25നകം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശിച്ചു.
ഷീറ്റ് ഇറക്കുകള്‍, പരസ്യ ബോര്‍ഡുകള്‍, നടപ്പാത കൈയ്യേറ്റം, കടയിറക്ക് തുടങ്ങിയവയെല്ലാം നീക്കം ചെയ്യണം. നിര്‍ദ്ദേശം മറികടക്കുന്നവര്‍ക്കെതിരെ നാഷണല്‍ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസെടുക്കും. നീക്കം ചെയ്യാത്ത കൈയ്യേറ്റങ്ങള്‍ നാഷണല്‍ ഹൈവേ വിഭാഗം നീക്കം ചെയ്ത് ഫൈന്‍ ഉള്‍പ്പടെയുള്ള ചെലവ് കൈയ്യേറ്റക്കാരില്‍ നിന്നും ഈടാക്കും. കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍, ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെയാണ് ചുമതലപ്പെടിത്തിയിട്ടുള്ളത്.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം;6779 കാര്‍ഡുടമകളെ അനര്‍ഹരാക്കി
ജില്ലയില്‍ കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ റേഷന്‍ സാധനങ്ങള്‍ മൂന്നു മാസത്തിലധികം വാങ്ങാതിരുന്ന 6779 കാര്‍ഡുടമകളെ അനര്‍ഹരാക്കി. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയില്‍ സൗജന്യമായും സൗജന്യ നിരക്കിലും റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്ന അന്തേ്യാദയ അന്നയോജന (മഞ്ഞകാര്‍ഡ്), മുന്‍ഗണന (ചുവപ്പ്) വിഭാഗങ്ങളില്‍ നിന്നാണ് റദ്ദാക്കിയവ പൊതുവിഭാഗത്തിലാക്കിയത്.
കൊല്ലം(1273), കൊട്ടാരക്കര(1628), കരുനാഗപ്പള്ളി(781), കുന്നത്തൂര്‍(810), പത്തനാപുരം(381), പുനലൂര്‍(1906) താലൂക്കുകളിലെ കാര്‍ഡുകളാണ് മാറ്റിയത്.
മഞ്ഞ, ചുവപ്പ് റേഷന്‍ കാര്‍ഡുള്ളവര്‍ മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും റേഷന്‍ വാങ്ങിയില്ലെങ്കില്‍ അവരുടെ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും. ഇതോടൊപ്പം ആനുകൂല്യങ്ങളും നഷ്ടമാകും. റേഷന്‍ വാങ്ങാതിരുന്നതിന്റെ കാരണം ന്യായമാണെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസറെ ബോധിപ്പിച്ചാല്‍ പരിശോധിച്ച ശേഷം റേഷന്‍ പുനഃസ്ഥാപിക്കും. നീല, വെള്ള കാര്‍ഡുകള്‍ക്ക് വാങ്ങല്‍ പരിധിയില്ല. ലഭിച്ച 2,96,617 അപേക്ഷകളില്‍ 2,82,111 കാര്‍ഡുകള്‍ തീര്‍പ്പാക്കി 2,65,393 കാര്‍ഡുകള്‍ വിതരണം ചെയ്തു.
പൊതുവിചാരണ 26ന്
അഞ്ചല്‍ ബൈപ്പാസിന്റെ അഡീഷണല്‍ അക്വിസിഷനുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന്റെ ഭാഗമായി നവംബര്‍ 26ന് രാവിലെ 11ന് അഞ്ചല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പൊതുവിചാരണ നടത്തും.
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികളില്‍ 2018-19 അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പടെ ബിരുദ/ബിരുദാനന്തര കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ഉന്നത വിജയം കൈവരിച്ചവരില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം.
സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ഡിസംബര്‍ 15 നകം ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസിലും 0474-2792248 നമ്പരിലും ലഭിക്കും.
കക്ക വാരല്‍ നിരോധിച്ചു
കക്കയുടെ പ്രജനന കാലഘട്ടമായ ഡിസംബര്‍ ഒന്നു മുതല്‍ 2020 ഫെബ്രുവരി 29 വരെ അഷ്ടമുടി കായലില്‍ നിന്നും കക്ക വാരുന്നതും ഓട്ടി വെട്ടുന്നതും കായല്‍ പുറമ്പോക്കിലും മറ്റും പൊടി കക്ക വാരി ശേഖരിക്കുന്നതും കക്ക വിപണനവും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
ലേലം മാറ്റിവച്ചു
എക്സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളിലായി സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 16 വാഹനങ്ങളുടെ ലേലം സാങ്കേതിക കാരണങ്ങളാല്‍ 27 ല്‍ നിന്ന് നവംബര്‍ 30 ലേക്ക് മാറ്റി.
കേരളോത്സവം; ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ ആറു മുതല്‍
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന കേരളോത്സവം 2019 ലെ ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ ആറു മുതല്‍ ഒന്പതുവരെ ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കും. കേരളോത്സവത്തിലെ ദേശീയ യുവോത്സവ ഇനങ്ങളായ വായ്പ്പാട്ട്(ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, വീണ, ഗിത്താര്‍, ഹാര്‍മോണിയം(ലൈറ്റ്), ഫ്ളൂട്ട് എന്നീ ഇനങ്ങളില്‍ ജിലാതലത്തില്‍ മത്സരിക്കുവാന്‍ താത്പര്യമുള്ള 15നും 30നും (2019 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞവരും 30 വയസ് കഴിയത്തവരും) ഇടയില്‍ പ്രായമുള്ളവര്‍ നവംബര്‍ 30 നകം ംംം.സലൃമഹീെേമ്മാ.സലൃമഹമ.ഴീ്.ശി വെബ് സെറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ 0474-2798440 നമ്പരില്‍ ലഭിക്കും.
ജില്ലാതല ക്വാളിറ്റി മോണിറ്ററിംഗ് സെല്‍; അപേക്ഷിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തുന്ന പ്രവൃത്തികളുടെ നിര്‍വഹണം മെച്ചപ്പെട്ട രീതിയിലും ചിട്ടയായും സമയബന്ധിതമായും നടപ്പിലാക്കേണ്ടത്, സൃഷ്ടിക്കപ്പെടുന്ന ആസ്തികളുടെ ഗുണമേ•, നിര്‍മാണത്തില്‍ സ്വീകരിക്കേണ്ട സാങ്കേതിക ഘടകങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന്, പരിമിതമായ വിഭവമുപയോഗിച്ച് പരമാവധി നേട്ടം സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാതല ക്വാളിറ്റി മോണിറ്ററിംഗ് സെല്‍ രൂപീകരിക്കും.
10 പേര് അടങ്ങുന്ന സെല്ലില്‍ തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളില്‍ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ സിവില്‍/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികകളില്‍ നിന്ന് വിരമിച്ച 65 വയസില്‍ താഴെ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഡിസംബര്‍ അഞ്ചിനകം ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2790411 നമ്പരിലും ലഭിക്കും.
സംസ്ഥാന സ്കൂള്‍ കലോത്സവം;വിദ്യാര്‍ഥികളുടെ യോഗം നാളെ (നവംബര്‍ 25)
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ യോഗം നാളെ (നവംബര്‍ 25) ഉച്ചകഴിഞ്ഞ് 2.30ന് കൊല്ലം ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍ ചേരും. സംസ്ഥാന സ്കൂള്‍ കലോത്സവ ഐ ഡി കാര്‍ഡിന്റെ ഫോട്ടോ പതിച്ച രണ്ട് പകര്‍പ്പുകള്‍ സ്കൂള്‍ പ്രഥമാധ്യാപകന് സാക്ഷ്യപ്പെടുത്തിയത് ഹാജരാക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
രാവിലെ 10ന് ചേരുമെന്ന് അറിയിച്ചിരുന്ന യോഗമാണ് സാങ്കേതിക കാരണങ്ങളാല്‍ 2.30 ലേക്ക് മാറ്റിയത്. വിശദ വിവരങ്ങള്‍ക്ക് പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായി ബന്ധപ്പെടാം. ഫോണ്‍: 9447021950.
വസ്തു പുനര്‍ലേലം ഡിസംബര്‍ 27ന്
അയണിവേലിക്കുളങ്ങര വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒന്‍പതില്‍ റീ സര്‍വെ നമ്പര്‍ 448/9 ല്‍പ്പെട്ട 5.40 ആര് പുരയിടവും 448/2 ല്‍പ്പെട്ട 5.80 ആര് സ്ഥലവും ആര് ആര് നിയമപ്രകാരം ഡിസംബര്‍ 27ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിശദ വിവരങ്ങള്‍ വില്ലേജ് ഓഫീസിലും കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലും ലഭിക്കും. ഫോണ്‍: 0476-2620223.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ