സ്ഥാപനങ്ങള്‍ നവംബര്‍ 30 നകം രജിസ്റ്റര്‍ ചെയ്യണം
ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1960 പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങള്‍ പിഴ കൂടാതെ നവംബര്‍ 30 വരെ പുതുക്കാം. പുതിയ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനും നടത്താം. രജിസ്ട്രേഷന് പുതുക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും ഡിസംബര്‍ ഒന്നു മുതല്‍ 25 ശതമാനം പിഴ ഈടാക്കും. ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും രജിസ്ട്രേഷന് എടുക്കുകയും പുതുക്കുകയും ചെയ്യാമെന്ന് രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.
സൗജന്യ തൊഴില്‍ പരിശീലനം
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊട്ടിയം സിന്‍ഡ് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ഡി റ്റി പി, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് ആന്റ് റിപ്പയറിംഗ് എന്നിയാണ് കോഴ്സുകള്‍. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ട്രെയിനിംഗ്, ഭക്ഷണം എന്നിവ സൗജന്യം. പരിശീലനത്തോടൊപ്പം വ്യക്തിത്വ വികസനം, അക്കൗണ്ടിംഗ്, ബാങ്കിംഗ് എന്നിവയുടെ ക്ലാസ്സുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങുവാനുളള നിര്‍ദ്ദേശവും നല്‍കും. പേര്, വയസ്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. വിലാസം - ഡയറക്ടര്‍, സിന്‍ഡിക്കേറ്റ് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി കാമ്പസ്, കൊട്ടിയം പി ഒ, കൊല്ലം - 691571. ഫോണ്‍: 0474-2537141.
വനിതാ കമ്മീഷന് അദാലത്ത് ഡിസംബര്‍ മൂന്നിന്
സംസ്ഥാന വനിതാ കമ്മീഷന് മെഗാ അദാലത്ത് ഡിസംബര്‍ മൂന്നിന് രാവിലെ 10.30 മുതല്‍ ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കും.
കാലാവസ്ഥാ വ്യതിയാനം: കര്‍ഷകര്‍ക്ക് ബന്ധപ്പെടാം
കൊട്ടാരക്കര സദാനന്ദപുരം ഗവേഷണ കേന്ദ്രത്തില്‍ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്ന വിളകളെക്കുറിച്ചുള്ള ഗവേഷണ പദ്ധതികള്‍ കരുമുളകിലും നാട്ടുമാവിലും നടപ്പിലാക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന നാട്ടുമാവുകള്‍ വീട്ടുവളപ്പിലുള്ള കര്‍ഷകര്‍ 8137840196 നമ്പരിലും നാടന്‍ കുരുമുളക് കൃഷി ചെയ്യുന്ന കര്‍ഷകര്‍ 9747460519 നമ്പരിലും ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാം.
സേഫ് കൊല്ലം ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 26)
സേഫ് കൊല്ലം ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായ സ്കൂളുകളില്‍ സേഫ് കൊല്ലം@സ്കൂള്‍, പാഠം ഒന്ന് എന്നീ ക്യാമ്പയിനുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 26) രാവിലെ 9.30 ന് കൊല്ലം സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടക്കും.
വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന് ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ നിലവിലുള്ള ക്ലര്‍ക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നിരാക്ഷേപപത്രം സഹിതം നിശ്ചിത ഫോമിലുള്ള അപേക്ഷ മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം - 695004 വിലാസത്തില്‍ ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ