തൊഴിലധിഷ്ഠിത കോഴ്സ്
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ തുടര്‍ വിദ്യാഭാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി, ബ്യൂട്ടിഷന്‍ എന്നിവയാണ് കോഴ്സുകള്‍. അപേക്ഷ ഫോം തുടര്‍ വിദ്യാഭാസ കേന്ദ്രം ഓഫീസില്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 13നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 9496846522 നമ്പരില്‍ ലഭിക്കും.
വാഹന വിവരങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക്; വിവരങ്ങള്‍ കൃത്യമാക്കണം - ആര്. ടി. ഒ
മോട്ടര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ മുഴുവന്‍ കേന്ദ്രീകൃത സോഫ്റ്റ്വെയറായ പരിവാഹനിലേക്ക് മാറ്റുന്നു. 1.25 കോടിയിലധികം വാഹനങ്ങളുടെ വിവരങ്ങളാണ് മാറ്റുന്നത്. ഒന്നു മുതല്‍ 2000 വരെ രജിസ്ട്രേഷന് നമ്പരുള്ള വാഹനങ്ങള്‍ക്കുള്ള എല്ലാ സേവനങ്ങളും ഇനി പരിവാഹനിലൂടെ മാത്രമേ ലഭ്യമാകൂ.
പുതിയ സോഫ്റ്റ്വെയറിലേക്ക് മാറ്റുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ parivahan.gov.in വെബ്സൈറ്റിലും mprivahan.gov.in മൊബൈല്‍ ആപ്പിലും ഡിജിലോക്കറിലും ലഭ്യമാകും. ഉള്‍പ്പെടുത്തിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ആര്.ടി. ഓഫീസറെയോ ജോയിന്റ് ആര് ടി ഓഫീസറെയോ രേഖാമൂലം അറിയിക്കണം.
പരിവാഹന്‍ സോഫ്റ്റ്വെയര് വഴി സേവനങ്ങള്‍ ലഭ്യമാക്കാന്‍ വാഹന ഉടമകള്‍ സ്വന്തം മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം. സേവനങ്ങള്‍ക്ക് ഓണ്‍ലൈനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫീസ്, നികുതി എന്നിവ അടയ്ക്കേണ്ടതും ഓണ്‍ലൈനിലാണ്. ഇതിനായി നെറ്റ്ബാങ്കിംഗ്, കാര്‍ഡ് പേയ്മെന്റ്, മൊബൈല്‍ പേയ്മെന്റ് സൗകര്യങ്ങളും പരിവാഹന്‍ സോഫ്റ്റ്വെയറില് ലഭ്യമാണ്.
പുതിയ സോഫ്റ്റ്വെയര് ഉപയോഗിച്ച് ആദ്യതവണ നികുതി അടയ്ക്കുമ്പോള്‍ നികുതി കാലയളവിലോ തുകയിലോ വ്യത്യാസമുണ്ടെങ്കില്‍ ഓഫീസുമായി ബന്ധപ്പെടണം. നാല് അക്കങ്ങളില്‍ കുറവ് രജിസ്റ്റര്‍ നമ്പര്‍ വരുന്ന വാഹനങ്ങള്‍ നമ്പരുകളില്‍ നാലക്ക നമ്പര്‍ ആകാന്‍ ആവശ്യമായത്ര പൂജ്യങ്ങള്‍ ചേര്‍ത്ത് വേണം നല്‍കേണ്ടത്.
വാഹനങ്ങളുടെ പേര് മാറുന്നതിന് വാഹന ഉടമ താമസിക്കുന്ന സ്ഥലത്ത് അപേക്ഷ നല്‍കുകയും വാങ്ങുന്ന ആളുടെ അധികാര പരിധിയിലുള്ള ആര്.ടി ഓഫീസിലേക്ക് ഓണ്‍ലൈനില്‍ ഫീസ് ഒടുക്കിയ രതീസ് സഹിതം അപേക്ഷിക്കുകയും വേണം.
ഉടമയ്ക്ക് നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് വഴി ഉടമകളുടെ പേരില്‍ ഭാവിയിലുള്ള ബാധ്യതകള്‍ ഒഴിവായി കിട്ടും. വാഹനിലേക്ക് പോര്‍ട്ട് ചെയ്യപ്പെട്ട സീരിയലുകളിലുള്ള വാഹനങ്ങളുടെ ഉടമകള്‍ പേര് മാറ്റാന്‍ ആര്.സി ബുക്ക് നല്കിയ ആര്.ടി ഓഫീസിലേക്കാണ് അപേക്ഷ നല്‍കേണ്ടത്.
ബുക്ക് രൂപത്തിലുള്ള ലൈസന്‍സുകള്‍ പുതിയ ഫോട്ടോ, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ഫോം സഹിതം 560 രൂപ ഫീസ് ഒടുക്കി കാര്‍ഡ് രൂപത്തിലേക്ക് മാറ്റിയില്ലെങ്കില്‍ പുതിയ സോഫ്റ്റ് വെയറായ സാരഥിയില്‍ തുടര്‍ സേവനത്തിന് ബുദ്ധിമുട്ട് നേരിടാമെന്ന് ആര്. ടി. ഒ. വി. സജിത്ത് അറിയിച്ചു.
ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ് ഡിസംബര്‍ അഞ്ചിന്
നാഷണല്‍ ട്രസ്റ്റ് ആക്ടുമായി ബന്ധപ്പെട്ട ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ് ഡിസംബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഡിസംബര്‍ മൂന്ന്, 10, 17 തീയതികളില്‍ പുനലൂരിലും 21ന് പീരിമേട്ടിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 501/2017) ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.
ലേലം/ദര്‍ഘാസ് ഡിസംബര്‍ 13ന്
കൊല്ലം ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടറുടെ അധീനതയിലുള്ള മൂന്ന് റോഡ് റോളറുകള്‍ ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ ഡിസംബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് ലേലം ചെയ്യും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടുവരെ ദര്‍ഘാസുകളും സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2795675 നമ്പരിലും ലഭിക്കും.
സെയ്ഫ് ഹോം; സന്നദ്ധ സംഘടനകള്‍ക്ക് പ്രൊപ്പേസലുകള് സമര്‍പ്പിക്കാം
സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്ന മിശ്രവിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് (പരമാവധി ഒരു വര്‍ഷം) സാമൂഹ്യനീതി വകുപ്പ് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ തുടങ്ങും. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടകളില്‍ നിന്നും വിശദമായ പ്രൊപ്പോസല്‍ ക്ഷണിച്ചു.
താമസ കാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. സന്നദ്ധ സംഘടനകള്‍ അതത് ജില്ലകളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ ഡിസംബര്‍ ആറിനകം വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും 0471-2306040 നമ്പരിലും ലഭിക്കും.
ഹോസ്റ്റല്‍ ഫീസ്; അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ്മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള സര്‍ക്കാരിന്റെയോ വകുപ്പിന്റെയോ സ്ഥാപനത്തിന്റെയോ ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കാത്തതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പ്രൈവറ്റായി ഹോസ്റ്റലുകളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 4500 രൂപ ഹോസ്റ്റല്‍ ഫീസ് അനുവദിക്കും.
സ്ഥാപന മേധാവികള്‍ മുഖേന അപേക്ഷ ഡിസംബര്‍ നാലിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2794996 നമ്പരില്‍ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഐ.എം.സി യുടെ നേതൃത്വത്തില്‍ നടത്തുന്ന ഫോര്‍ വീലര്‍ മെയിന്റനന്‍സ് വിത്ത് ഡെന്റിംഗ് ആന്റ് പെയിന്റിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2594579.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ