*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പുകള്‍

ശിശുദിനാഘോഷം; സംഘാടക സമിതി രൂപീകരണ യോഗം 11ന്
ശിശുദിനാഘോഷ പരിപാടികളുടെ പ്രവര്‍ത്തങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള സംഘാടക സമിതി യോഗം നവംബര്‍ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശിശുക്ഷേമ സമിതി ഓഫീസില്‍ ചേരും.

ഇ-ടെണ്ടര്‍ ക്ഷണിച്ചു

മുഖത്തല ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാധനങ്ങള്‍ വിതരണ് ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ etenders.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2504411, 8281999106.

ഡ്രൈവര്‍: അപേക്ഷിക്കാം

എസ്.എന്‍.പുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് ഡ്രൈവറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹെവി ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 25നും 48നും ഇടയില്‍.
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ നവംബര്‍ 14 നകം മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യ കേന്ദ്രം, എസ്.എന്‍. പുരം, പവിത്രേശ്വരം.പി.ഒ, കൊല്ലം-691507 വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സ്വന്തം മേല്‍വിലാസം എഴുതിയ പോസ്റ്റ് കാര്‍ഡും ഉള്ളടക്കം ചെയ്യണം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും.

പ്രോജക്ട് അസിസ്റ്റന്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25ന്
ഇന്നോവേറ്റീവ് അക്വാകള്‍ച്ചര്‍ പ്രാക്ടീസസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 25ന് നടക്കും.
യോഗ്യത - ബി.എഫ്.എസ്.സി അല്ലെങ്കില്‍ എം.എസ്.സി ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/മറൈന്‍ ബയോളജി/അക്വാട്ടിക്ക് ബയോളജി/ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍/സുവോളജി.
കമ്പ്യൂട്ടര്‍ പരിഞ്ജാനം (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, എം.എസ് ഓഫീസ്, ഇന്റര്‍നെറ്റ്) നിര്‍ബന്ധം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് അഡാക്കിന്റെ ആയിരംതെങ്ങിലുള്ള ഗവണ്‍മെന്റ് ഫിഷ് ഫാമില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഓഫീസില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ ഓഫീസിലും 9809417275 നമ്പരിലും ലഭിക്കും.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ മെച്ചപ്പെട്ട വിദ്യാഭ്യാസം ധനസഹായം പദ്ധതിയിലേക്ക് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്ലസ് ടു വിന് ശേഷം റഗുലര്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, പഠനം നടത്തുന്ന സ്ഥാപന മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നവംബര്‍ 13 നകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കുളത്തൂപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0475-2319347, 9496070347 എന്നീ നമ്പരുകളില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.