കുന്നിക്കോട് ചുറ്റാതെ പനംപറ്റ, നെടുവന്നൂർ, ആവണീശ്വരം മേഖലകളിലുള്ളവർക്കു വിളക്കുടി പഞ്ചായത്ത് ഓഫിസ് വഴി ദേശീയപാതയിലെത്താനുള്ള റോഡാണിത്. മെറ്റലുകൾ ഇളകി കുഴികളായ റോഡിൽ ഇരുചക്ര വാഹനയാത്ര പോലും ദുഷ്കരമായി.
വെള്ളം നിറഞ്ഞ കുഴികളിൽ വീണു നിരവധി ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറയുന്നു.
ജില്ലാപഞ്ചായത്തിന്റെ അധീനതയിലായിരുന്ന റോഡ് വർഷങ്ങളായി നന്നാക്കാതായതോടെ പൊതുമരാമത്ത് വകുപ്പിന് രേഖാമൂലം കൈമാറിയിരുന്നു.
തകർന്ന റോഡിലൂടെ വർഷങ്ങളോളം യാത്രചെയ്ത് നടുവൊടിഞ്ഞ നാട്ടുകാർ ഗതികെട്ട് റോഡിന്റെ കുറച്ചുഭാഗം സ്വന്തംനിലയിൽ നന്നാക്കിയിരുന്നു. ഏതാനും മാസം മുൻപായിരുന്നു ഇത്. വിളക്കുടി ക്ഷേത്രം ജങ്ഷനിൽ തുടങ്ങി കുളപ്പുറം വഴി ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം അവസാനിക്കുന്ന റോഡ് വാർഡ് മെമ്പര്‍ ജ്യോതിയുടെ നേതൃത്വത്തിലാണ് അന്ന് നന്നാക്കിയത്. സിമന്റും മെറ്റലും പാറപ്പൊടിയുമെല്ലാം നാട്ടുകാർ സംഭാവന നൽകിയാണ് തകർച്ച പരിഹരിച്ചത്. റോഡിലൂടെ അപകടമില്ലാതെ ഗതാഗതം നടത്താമെന്ന സ്ഥിതിയിലാക്കിയിരുന്നു. എന്നാൽ റോഡിന്റെ മിക്ക സ്ഥലങ്ങളും വീണ്ടും കൂടുതൽ തകർച്ചയിലായി.
പൂർണമായും തകർന്ന ഒന്നരക്കിലോമീറ്റർ റോഡിൽ ഒൻപതുവർഷത്തോളമായി ടാറിങ് നടത്തിയിട്ടില്ല. തകർന്ന റോഡിലൂടെ ഓട്ടോ ടാക്സി തുടങ്ങിയ വാഹനങ്ങൾ ഓട്ടം വരാറില്ല.തങ്ങളുടെ വാഹനങ്ങള്‍ ഗട്ടറില്‍ വീണു നശിക്കുന്നു ഡ്രൈവര്‍മാര്‍ പറയുന്നു. വാഹനങ്ങൾ കുഴികളിൽവീണ് തകരാറിലാവാൻ തുടങ്ങിയതോടെ നാട്ടുകാരും പൊറുതിമുട്ടി. സ്ഥലം എം.എൽ.എ. ഇടപെട്ടതിനെ തുടർന്നാണ് ജില്ലാപഞ്ചായത്ത് ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ