ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അയിലറയിൽ ദുരൂഹ സാഹചര്യത്തിൽ റബ്ബർ തോട്ടത്തിൽ രക്തം വാർന്നു മധ്യവയ്സകന്റെ മൃതദേഹം

കൊല്ലം ഏരൂർ അയിലറയിൽ ദുരൂഹ സാഹചര്യത്തിൽ റബ്ബർ തോട്ടത്തിൽ രക്തം വാർന്നു മധ്യവയ്സകന്റെ മൃതദേഹം കഴുത്തിൽ കയറിട്ടു മുറുക്കിയ പാടുകളോട് സാമ്യമുള്ള പാടുകൾ കണ്ടെത്തി
കൊലപാതകമാണോയെന്നു. പോലീസ് സംശയിക്കുന്നു കൊല്ലം ഓച്ചിറ മുറ്റത്ത് വീട്ടിൽ അശോകൻ (60) എന്ന ആളുടെ മൃതദേഹം ആണ് കണ്ടെത്തിയത്. കുടുംബവുമായിഅശോകൻ പിണങ്ങി. അശോകൻ അയിലറയിലുള്ള അനുജന്റെ വീട്ടിലായിരുന്നു കുറച്ചുനാളായി താമസിച്ചിരുന്നത്.
റബ്ബർ തൊട്ടത്തിലൂടെ നടന്നുപോയ ആളുകളാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ വിവരം പോലീസിൽ അറിയിക്കുകയും പോലീസെത്തി മൃതദേഹം പരിശോധിച്ചപ്പോൾ മൃതദേഹത്തിൽ മുഴുവനും രക്തം വാർന്നിരുന്നു . കഴുത്തിൽ കയർ മുറുക്കിയതിന്റെ പാടുകൾ ഉള്ളതായും കണ്ടെത്തി തുടർന്ന് പുനലൂർ ഡി.വൈ.എസ്.പി അനിൽ ദാസിന്റെ നേതൃത്വത്തിൽ സയന്റിഫിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൂടുതൽ അന്വേഷണത്തിനായി പുനലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ബന്ധുക്കളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.