പൊതുസമൂഹവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന ഓട്ടോറിക്ഷാ തൊഴിലാളികളെ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നത് പരിഗണനയില്‍. ബാലാവാകാശ വാരാചരണ ആലോചനാ യോഗത്തിലാണ് ആശയം ഉയര്‍ന്നത്. ഓട്ടോകളില്‍ ബാലാവകാശങ്ങള്‍ സംബന്ധിച്ച സ്റ്റിക്കറുകള്‍ പതിക്കുന്നത് ഉള്‍പ്പടെയുള്ളവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് (നവംബര്‍ 29) രാവിലെ 11.30ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം ചേരും.
ബാലാവകാശ കമ്മീഷനംഗം സി.ജെ. ആന്റണി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ. കെ.പി.സജിനാഥ്, എ.സി.പി. പ്രതീപ് കുമാര്‍, ലേബര്‍, എക്സൈസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ