സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ 692 വീടുകള്‍ രണ്ട് ഘട്ടമായി പൂര്‍ത്തിയായി. ആകെ 944 ഗുണഭോക്താക്കളുള്ള പദ്ധതിയുടെ 73 ശതമാനം പൂര്‍ത്തീകരിച്ചതായി ലൈഫ് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ആര്. ശരചന്ദ്രന്‍ അറിയിച്ചു.
മൂന്നാം ഘട്ടത്തിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി കണ്ടെത്തി ലൈഫിനായി പ്രയോജനപ്പെടുത്തുന്നിതനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമി സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനുള്ള ശ്രമവും നടത്തുന്നു.
ഗുണഭോക്താക്കളെ അവരവരുടെ സ്ഥലത്ത് തന്നെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മൂന്നാം ഘട്ടത്തിലേക്ക് ലഭിച്ച മുഴുവന്‍ അപേക്ഷകളും അംഗീകരിച്ചിട്ടുണ്ട്. ഇതുവരെ 16000 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്. കൂടുതല്‍ അപേക്ഷകള്‍ പരിഗണിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതിയ്ക്കായി 17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, ചിറ്റുമല ബി ഡി ഒ എം എസ് അനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ