കേരളപ്പിറവിദിനത്തിൽ പത്തനാപുരം ആവണീശ്വരം സ്വദേശികൾക്ക് റെയിൽവേയുടെ സമ്മാനം
കേരളപ്പിറവിദിനത്തിൽ പത്തനാപുരം ആവണീശ്വരം സ്വദേശികൾക്ക് റെയിൽവേയുടെ സമ്മാനം..... പത്തനാപുരം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ കൊല്ലം- എ ഗ്മോർ ട്രെയിനിന് ഇന്നുമുതൽ സ്റ്റോപ്പ് അനുവദിച്ചു..... പ്രതിവാര ട്രെയിനായിരുന്ന ഇത് ദിവസവും ആക്കിമാറ്റിയ ശേഷവും ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു. ഉദ്യോഗസ്ഥരുടെ ആശയക്കുഴപ്പം മൂലമാണ് സ്റ്റോപ്പ് നഷ്ടമായത് എന്ന ആരോപണം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിക്കുന്നത് MP യ്ക്കും ട്രയിനും രാവിലെ 7.30ന് സ്റ്റേഷനിൽ സ്വീകരണം നൽകി
പ്രദേശവാസികളുടെ നിരന്തരമായ അഭ്യർഥന പ്രമാണിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തുകയും തുടർന്ന് സ്റ്റോപ്പ് അനുവദിക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു ...എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വതിനാൽ ഉത്തരവ് നീണ്ടുപോവുകയായിരുന്നു. ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവണീശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന MP യുടെ ആവശ്യം പരിഗണിച്ചാണ് സ്റ്റോപ്പ് അടിയന്തരമായി അനുവദിച്ചത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ