മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥിനിയായ മകള്‍ ഫാത്തിമയുടെ ദുരൂഹ മരണത്തില്‍ സത്യസന്ധമായ അന്വേഷണം ഉറപ്പാക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് പിതാവ് ലത്തീഫും ബന്ധുക്കളും മുഖ്യ മന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയോടൊപ്പമാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്.
അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ട ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. എം എല്‍ എ മാരായ എം നൗഷാദ്, എം മുകേഷ്, മേയര്‍ വി രാജേന്ദ്രബാബു തുടങ്ങിയവരും നിവേദക സംഘത്തിനൊപ്പം എത്തിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ