*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ഹാള്‍ മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു


ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ച ജില്ലാ പഞ്ചായത്തിന്റെ കൗണ്‍സില്‍ ഹാള്‍ വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനമേഖല വിപുലീകരിക്കപ്പടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇതു സമഗ്രതയിലേക്ക് എത്തിക്കാനായി കോര്‍പറേഷന്‍-മുനിസിപ്പല്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ കാര്യക്ഷമമായി കൂടുന്നതും പ്രവര്‍ത്തന മികവിന് മുതല്‍ക്കൂട്ടാകും. പ്രഥമ ജില്ലാപഞ്ചായത്ത് അംഗം കൂടിയായ മന്ത്രി അദ്ദേഹത്തിന്റെ ഓര്‍മ്മകളും പങ്കുവെച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ആഷാ ശശിധരന്‍, വി. ജയപ്രകാശ്, ശ്രീലേഖാ വേണുഗോപാല്‍, ഇ. എസ്. രമാദേവി, അംഗങ്ങളായ കെ. ആര്‍. ഷീജ, എസ്. പുഷ്പാനന്ദന്‍, ടി. ഗിരിജകുമാരി  തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ പ്രസിഡന്റുമാരായ കെ. ആര്‍. ചന്ദ്രമോഹന്‍, കെ. ദേവകി, പി. അയിഷാ പോറ്റി എം. എല്‍. എ, അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ള, കെ. ജഗദമ്മ, ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി. ശങ്കര്‍ എന്നിവരെ ആദരിച്ചു.
സെക്രട്ടറി കെ പ്രസാദ് റിപോര്‍ട്ട് അവതരിപ്പിച്ചു. ഫിനാന്‍സ് ഓഫീസര്‍ ബി. ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.