ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി കായിക മാമാങ്കം;എല്ലാ വഴികളും കെ ഫോര്‍ കെ യിലേക്ക്


നവകേരള നിര്‍മാണത്തിന് ഒരിക്കല്‍ കൂടി കൈകോര്‍ക്കുകയാണ് കൊല്ലം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ഥം ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ വോളിബോള്‍-കബഡി ടൂര്‍ണമെന്റായ കെ ഫോര്‍ കെ ജനപങ്കാളിത്തത്താലാണ് സാര്‍ഥകമാകുന്നത്. സഹജീവികളോടുള്ള കാരുണ്യം സ്‌പോര്‍ട്‌സ് സ്പിരിറ്റായി കണ്ട് സഹകരിക്കുകയാണ് ജീവിതത്തന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍.
ശ്രീലങ്കന്‍ ആര്‍മി ടീം ഉള്‍പ്പെടെ ഉന്നത നിലവാരമുള്ള ടീമുകള്‍ മികച്ച മത്സരങ്ങളാണ് കാഴ്ച വയ്ക്കുന്നത്. കളി കാണുന്നതിനും പ്രോത്സാഹനമേകാനും പിന്തുണ അറിയിച്ച് പ്രമുഖരുടെ നീണ്ട നിരയാണ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്.
കായികോത്സവത്തിലെ മുഖ്യാതിഥിയായി പങ്കെടുത്ത കെ. സോമപ്രസാദ് എം. പി. യെ ദേശീയ കബഡി താരം സീതാലക്ഷ്മി അനുഗമിച്ചു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിനൊപ്പമാണ് ടി.കെ.എം ട്രസ്റ്റ് അംഗം ഡോ. ഹാരൂണ്‍ എത്തിയത്. ഇന്ത്യന്‍ വോളോബോള്‍ മുന്‍ ക്യാപ്റ്റന്‍ മൊയ്തീന്‍ നൈനയെ അനുഗമിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുമീതന്‍ പിള്ള. ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണയെ ദേശീയ കബഡി താരം റോസ്ലിന്‍ റെജി അനുഗമിച്ചു. ദേശീയ ബോക്‌സിംഗ് താരം അതുല്യയാണ് സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സുദേവനെ അനുഗമിച്ചത്. ദേശിംഗനാട് സ്‌കാന്‍സ് എം.ഡി. എ.കെ. അല്‍ത്താഫ്, ക്യു.എ.സി സെക്രട്ടറി ജി. രാജ്‌മോഹന്‍, ജാജീസ് ഇന്നവേഷന്‍ എം.ഡി ജാജി സുനില്‍ തുടങ്ങയിവരാണ് കായികവേദികള്‍ സന്ദര്‍ശിച്ച മറ്റ് പ്രമുഖര്‍. എല്ലാ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉപഹാരം പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് സമ്മാനിച്ചു.
കായിക മത്സര ഇടവേളകളില്‍ കായിക താരങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത് അതിഥികള്‍ക്ക് വേറിട്ട അനുഭവമായി.
ഫൈനല്‍സ് ഉള്‍പ്പടെ ഇന്നത്തെ (നവംബര്‍ 10) എല്ലാ മത്സരങ്ങളും വൈകിട്ട് അഞ്ചിന് തുടങ്ങും. 07.30 നാണ് സമാപന സമ്മേളനം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.