*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കെ ഫോര്‍ കെ ദേശീയ വോളിബോള്‍-കബഡി ടൂര്‍ണമെന്റ് സമാപന സമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കബഡി-വോളിബോള്‍ ടൂര്‍ണമെന്റിന്റെ സമാപാന സമ്മേളനം ഇന്ന് (നവംബര്‍ 10) മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 7.30ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷനാകും. മേയര്‍ അഡ്വ. വി രാജേന്ദ്രബാബു, എം പി മാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, ജില്ലാ പ്രിന്‍സിപ്പല്‍  ആന്റ് സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും
എം എല്‍ എ മാരായ മുല്ലക്കര രത്നാകരന്‍, കെ ബി ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം രഞ്ജു സുരേഷ്, പ്രതിനിധി എല്‍ അനില്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, വൈസ് പ്രസിഡന്റ്  ഡോ കെ രാമഭദ്രന്‍, ചലച്ചിത്ര താരം നൂറിന്‍ ഷെരിഫ്, ലോക ബോക്സിംഗ് മുന്‍ ചാമ്പ്യന്‍ കെ സി ലേഖ, ഒളിമ്പ്യന്‍ അനില്‍കുമാര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കളായ മുഹമ്മദ് അനസ്, കെ സി ഏലമ്മ, ഏഷ്യന്‍ ഗെയിംസ് താരം കെ രഘുനാഥന്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, പാലത്തറ എന്‍ എസ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രസിഡന്റ് പി രാജേന്ദ്രന്‍, കാപ്പക്സ് ചെയര്‍മാന്‍ പി ആര്‍ വസന്തന്‍, ക്യൂ എ സി പ്രസിഡന്റ് അഡ്വ കെ അനില്‍കുമാര്‍ അമ്പലക്കര, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എന്‍ ബാലഗോപാല്‍, ബിന്ദുകൃഷ്ണ,  ജി ഗോപിനാഥ്, കെ എസ് വേണുഗോപാല്‍, വോളിബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി ഷാജി, കേരള കബഡി അസോസിയേഷന്‍ സെക്രട്ടറി കെ വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് അഞ്ച് മുതല്‍ ജില്ലാ സ്പോര്‍ട്സ് അങ്കണത്തില്‍ വിവിധ കലാപാരിപാടികള്‍ നടക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.