ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കടയ്ക്കല്‍ പഞ്ചായത്തില്‍ ഇനിയുണ്ടാകില്ല 'ഇ-വേസ്റ്റ് '

പുതിയ കാലത്തിന്റെ മാലിന്യ സംഭാവനയായ ഇ-വേസ്റ്റിനെ പടിയിറക്കുകയാണ് കടയ്ക്കല്‍ ഗ്രാമപഞ്ചായയത്ത്. സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിറുത്തി ഇ-വേസ്റ്റ് നിര്‍മാര്‍ജന യജ്ഞം നടത്തുകയാണ് ഇവിടെ.     22, 23 തീയതികളില്‍ പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും കളക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് ഇലക്‌ട്രോണിക് വേസ്റ്റ് ശേഖരണം. എല്ലാ വീടുകളില്‍ നിന്നുമുള്ള ഉപയോഗശൂന്യ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പഞ്ചായത്തിന്റെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ എത്തിച്ച ശേഷം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
ഉപയോഗമില്ലാത്ത ടി വി,  ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, കമ്പ്യൂട്ടര്‍,  എമര്‍ജന്‍സി, റേഡിയോ,  ഇലക്‌ട്രോണിക് ഗെയിം,  ലാപ്‌ടോപ്, മിക്‌സി,  ഗ്രൈന്‍ഡര്‍, ഫാന്‍ എന്നിവയ്ക്ക് പുറമേ ചെരുപ്പുകളും സംഭരിക്കും. 22ന് ഇളമ്പഴന്നൂര്‍, കോട്ടപ്പുറം,  വടക്കേ വയല്‍, പന്തളംമുക്ക്, പാലക്കല്‍, ആല്‍ത്തറമൂട്, ടൗണ്‍, മറ്റിടംപാറ, ആറ്റുപുറം, ഇടത്തറ 23ന് വെള്ളാര്‍വട്ടം, കുറ്റിക്കാട്, കാരക്കാട്, മുകുന്ദേരി, ചിങ്ങേലി,  തുമ്പോട്, ഗോവിന്ദമംഗലം, പുല്ലുപണ, കാര്യം എന്നീ വാര്‍ഡുകളിലുമാണ് ക്യാമ്പുകള്‍ നടത്തുക.
ഇ-വേസ്റ്റ് നിര്‍മാര്‍ജനം പൂര്‍ത്തീകരിക്കുന്നതോടെ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്തായി മാറുമെന്ന് പ്രസിഡന്റ് ആര്‍ എസ് ബിജു പറഞ്ഞു. എല്ലാ പൊതുജനങ്ങളും വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കുന്ന കളക്ഷന്‍ ക്യാമ്പില്‍ ഇ-വേസ്റ്റുകള്‍ എത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.