കൊല്ലം കടയ്ക്കൽ കാഞ്ഞിരത്തുംമൂട്ടിൽ വാഹന പരിശോധനയ്ക്കിടയിൽ അമിതവേഗതയിൽ വന്ന ബൈക്ക് പോലീസ് ചൂരൽ കൊണ്ട് എറിഞ്ഞിട്ടു എന്ന് ആരോപിച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. കിഴക്കുഭാഗം സ്വദേശി 19 വയസ്സുള്ള സിദ്ദിഖിനാണ് പരിക്കേറ്റത്.വീഴ്ചയിൽ ഇയാളുടെ തലയ്ക്ക് പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്.
അമിത വേഗതയിൽ വന്ന ബൈക്ക് യാത്രക്കാരൻ വളവിൽ പെട്ടെന്ന് പോലീസിനെ കാണുകയും പോലീസ് റോഡിലേക്ക് ചാടി ഇറങ്ങുകയും ചെയ്തു തുടർന്നാണ് ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്നുവന്ന ഇന്നോവ കാറിൽ ഇടിച്ചു റോഡിലേക്ക് തെറിച്ചു വീണതു.
പോലീസ് ചൂരൽ കൊണ്ട് ഇയാളെ എറിഞ്ഞു വീഴ്ത്തി എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മണിക്കൂറുകളായി റോഡിൽ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിട്ടു . കൊട്ടാരക്കര റൂറൽ എസ്.പി യുടെ നേതൃത്വത്തിൽ പ്രശ്നം കടക്കൽ പോലീസ് സ്റ്റേഷനിൽ വെച്ച് ചർച്ച ചെയ്തു നടപടി കൈകൊള്ളാമെന്നുള്ള ഉറപ്പിന്മേലാണ് ഉപരോധം അവസാനിച്ചത് .
ലാത്തി കൊണ്ടെറിഞ്ഞെന്നു ആരോപിക്കുന്ന സി.പി.ഓ ചാന്ദ്രമോഹനനെ സസ്പെന്റ് ചെയ്യുകയും, മറ്റു രണ്ടു പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു. മൂന്നുപേരും കൺട്രോൾ റൂം പോലീസ് ഉദ്യോഗസ്ഥരാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ