ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വീടിനടുത്ത് വിറക് ശേഖരിക്കാൻപോയ ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

പത്തനാപുരം : വീടിനടുത്ത് വിറക് ശേഖരിക്കാൻപോയ ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
ചെമ്പനരുവി, തുളസീമംഗലത്ത് രാജപ്പൻ നായരാണ് (52) ഇരുകാലുകളിലെയും തുടയെല്ലുപൊട്ടി പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഫാമിങ് കോർപ്പറേഷൻ എസ്റ്റേറ്റും വനവുമായി അതിർത്തി പങ്കിടുന്ന രാജപ്പന്‍ നായരുടെ ജ്യേഷ്ഠന്റെ പുരയിടത്തിൽ നിന്ന്‌ വിറകു പെറുക്കുമ്പോൾ കാപ്പിച്ചെടിയുടെ മറവില്‍ നിന്നും ഒറ്റയാന്‍ പന്നി കാലിന് ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ നിലത്ത് വീണ രാജപ്പൻ നായരുടെ തുടയിലെ മാംസം പന്നി കടിച്ചു പറിച്ചെടുത്തു.
തുടര്‍ന്നും പന്നി ആക്രമിക്കുവാന്‍ മുതിരുന്നത് കണ്ട രാജപ്പന്‍  അലറി നിലവിളിച്ചു അലര്‍ച്ചയും നിലവിളിയിലും പന്നി വിരണ്ടു ഓടി.ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ദേഹമാസകലം മുറിവേൽക്കുകയും ചെയ്ത രാജപ്പന്‍ വിജനമായ തോട്ടത്തില്‍ നിന്നും ഇഴഞ്ഞും വലിഞ്ഞും ജനവാസ മേഖലയില്‍ എത്തുകയും തുടര്‍ന്ന് നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം അന്‍പത്തിയെട്ട് തുന്നലുകള്‍ ഇടുകയും തുടർചികിത്സയ്ക്കായി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.വനം വകുപ്പ്‌ സ്ഥാപിച്ച സൌരോര്‍ജ്ജവേലികള്‍ ഫലപ്രദം അല്ലാത്ത സാഹചര്യത്തില്‍ ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ വനം വകുപ്പ്‌ പരാജയപ്പെട്ടു.
കിഴക്കന്‍  മലയോര മേഖലകളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണം നിരന്തരം കൂടി വരുകയും കൃഷി നശിപ്പിക്കുകയും വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും മനുഷ്യനെ ആക്രമിക്കുന്ന നിലയില്‍ കാര്യങ്ങള്‍ എത്തി എങ്കിലും വന്യ ജീവി ആക്രമണത്തെ നേരിടാന്‍ വനം വകുപ്പ്‌ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് ആക്ഷേപം ഉയരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.