*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

'പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി' യ്ക്ക് പകരം വയ്ക്കാനുള്ള നീക്കത്തെ കുറിച്ച്..... കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍


പ്രിയ പ്രാദേശിക മാധ്യമ സുഹൃത്തുക്കളേ...... നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നമ്മുക്കായി എന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്ന ക്ഷേമനിധി പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമായുള്ളതല്ല. അസംഘടിത മേഖലയിലെയും, പരമ്പരാഗത തൊഴിലാളികള്‍ക്കായും അതായത് ചെരുപ്പ് കുത്തി, മണലെടുപ്പ്, കുട്ട, വട്ടി, കളിമണ്‍ പാത്ര നിര്‍മാണം, വേട്ടോന്മാര്‍, ഈറ്റ തൊഴിലാളികള്‍, ചെരുപ്പുക്കുത്തികള്‍,  പെട്ടിക്കട നടത്തുന്നവര്‍ തുടങ്ങി വഴിയേ നടന്ന് പോകുന്നവർക്ക് വരെ  വേണമെങ്കില്‍ ആരുടെയും സഹായവും,  പിൻബലം ഇല്ലാതെ  പോയി ചേരാവുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പിലാക്കിയ ഒരു ക്ഷേമനിധിയില്‍ ആണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ ചേര്‍ത്തു കൊണ്ടിരിക്കുന്നത്. മേല്‍ പറഞ്ഞ തൊഴിലുകളൊന്നും മോശമാണെന്ന് അസോസിയേഷന് അഭിപ്രായം ഇല്ലാ എന്ന് വിനയത്തോടെ അറിയിക്കട്ടെ. എന്നാല്‍ ഇത്തരം തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്ഷേമ നിധിയില്‍ പ്രാദേശിക പത്ര പ്രവര്‍ത്തകനെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.  മേല്‍ പറഞ്ഞ ക്ഷേമ നിധിയില്‍ ചില സംഘടനകള്‍ ഇപ്പോഴും പ്രാദേശിക പത്ര പ്രവര്‍ത്തകരെ ചേര്‍ത്തു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ പത്ര പ്രവര്‍ത്തകരായായിട്ടല്ലെന്ന് മാത്രം.
ചോദ്യം അതല്ല. മേല്‍ പറഞ്ഞ തൊഴിലാളികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ടവരാണോ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ എന്നുള്ളതാണ്. ഞാന്‍ ആവര്‍ത്തിച്ചു പറയട്ടെ ഒരു തൊഴിലും മോശമല്ല   പക്ഷേ മേല്‍ പറഞ്ഞ തൊഴിലാളികളേക്കാള്‍ സമൂഹവും,  അധികാര കേന്ദ്രങ്ങളും നമുക്ക് തരുന്ന ഒരു അംഗീകാരമുണ്ട്, (Social acceptance)  ഒരു ബഹുമാനമുണ്ട്. അത് നില നിര്‍ത്തികൊണ്ടുള്ള ആനുകൂല്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകരായ  നമുക്ക് വേണ്ടത്. എന്ന് പറഞ്ഞാല്‍ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് മാത്രമായി ഉള്ള ഒരു ക്ഷേമ നിധിയും, ജില്ലാ അക്രഡിറ്റേഷനും മറ്റ് ആനുകൂല്യങ്ങളുമാണ്   സര്‍ക്കാര്‍ ആലോചിക്കേണ്ടത്. (മധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് ജില്ലാ അക്രഡിറ്റേഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് അറിയുന്നു )
മാത്രമല്ല മുകളില്‍ പറഞ്ഞ ക്ഷേമനിധിയില്‍ ഫ്രീ ലാന്‍സ് റിപ്പോര്‍ട്ടര്‍മാരെ കൂടി   ഉൾപ്പെടുത്താം  എന്നാണ്  പറഞ്ഞിരിക്കുന്നത്,   മാധ്യമങ്ങളുമായി പുല ബന്ധം പോലുമില്ലാത്തവരും  പത്രവപ്രവര്‍ത്തകനായി ആ  ക്ഷേമ നിധിയില്‍ ഉള്‍പ്പെടും. (ആര്‍ക്ക് വേണമെങ്കിലും ഫ്രീ ലാന്‍സ് റോപ്പോര്‍ട്ടറാണെന്ന് അവകാശപ്പെടാം) അത് കൊണ്ട് തന്നെ അസംഘടിത മേഖലയിലുള്ള ക്ഷേമവനിധിയില്‍ അംഗമാകാന്‍ തീരുമാനിക്കുന്നതോടെ സമൂഹത്തിലും, അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നിലും പ്രാദേശിക പത്രപ്രവര്‍ത്തകന്‍ വീണ്ടും, വീണ്ടും  പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്  ചെയ്യുന്നത്  എന്നാണ് അസോസിയേഷന്റെ അഭിപ്രായം.   കേരളത്തിലെ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ ഒന്നിച്ചു നിന്ന് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമായുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുകയാണ് വേണ്ടത്.
സലീം മൂഴിക്കല്‍
കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.