ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുടുംബശ്രീ പുതിയ സ്വയംതൊഴില്‍ മേഖലകള്‍ കണ്ടെത്തണം - മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ


കുടുംബശ്രീ കൂട്ടായ്മകള്‍ കൂടുതല്‍ സ്വയംതൊഴില്‍ മേഖലകള്‍ കണ്ടെത്തണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ലഘുവായ്പാ പദ്ധതിയായ മുറ്റത്തെ മുല്ലയുടെ ബാങ്ക്തല ഉദ്ഘാടനം പ്രകാശ് കലാകേന്ദ്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൈക്രോ ഫിനാന്‍സ് പലിശക്കുരുക്കില്‍ അകപ്പെട്ട സാധാരണ കുടുംബങ്ങളെ കടക്കെണിയില്‍ നിന്ന് മോചിപ്പിക്കുന്നതിനാണ് സഹകരണ മേഖല ശ്രമിക്കുന്നത്. ഇതിനായാണ് കുടുംബശ്രീ യൂണിറ്റുകളുടെ ഗ്യാരന്റിയില്‍ 20 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കുന്നതിന് പദ്ധതി നടപ്പിലാക്കുന്നത്. ലാഭകരമായി നടത്താവുന്ന സംരംഭങ്ങള്‍ കണ്ടെത്തി സ്ഥിരം വരുമാനവും തൊഴിലും ഉറപ്പാക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മെച്ചപ്പെട്ട അവസരങ്ങള്‍ കണ്ടെത്താനായാല്‍ സഹകരണ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ജീവിത സാഹചര്യം മികവുറ്റതാക്കാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തൃക്കടവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. മോഹന്‍ ബാബു അധ്യക്ഷനായി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. കെപ്‌കോ ചെയര്‍പേഴ്‌സന്‍ ജെ. ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) പി. മുരളീധരന്‍, കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. അജു, ബാങ്ക് വൈസ് പ്രസിഡന്റ് ശോഭാ ജോസഫ്, സെക്രട്ടറി ഗിറ്റി സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.