ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തുപ്പുഴയില്‍ വിദേശ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിച്ച കുളത്തൂപ്പുഴ ഡിപ്പോ സ്വദേശി തമ്പിയെന്ന വിസ തട്ടിപ്പുകാരന്‍ അറസ്റ്റില്‍

  • എന്‍കെ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പേരില്‍ ജോലി തട്ടിപ്പ്; വെട്ടിച്ചത് ലക്ഷങ്ങള്‍, പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

നിരവധി ആളുകൾ നിന്നും വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയായ ആർ.എസ്.പി നേതാവിന്റെ മകനെ തട്ടിപ്പിനിരയായവർ തന്നെ വീടു വളഞ്ഞത് കണ്ടു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട്‌ പിടിച്ചു പോലീസിനു കൈമാറി.
കൊല്ലം കുളത്തൂപ്പുഴ ഡിപ്പോ സ്വദേശി തമ്പിയെന്ന് വിളിക്കുന്ന സജിൻ ഷെറഫുദിനിനെയാണ് മണിക്കൂറുകൾ നീണ്ട നാടകീയതക്ക് ഒടുവിൽ പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ പതിനഞ്ചോളം പേരിൽ നിന്നും കൊല്ലം എം.പി പ്രേമചന്ദ്രൻ, മലപ്പുറം എം.പ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലി ഒഴിവുണ്ടന്നും ഇതിനായി നാല് ലക്ഷം രൂപ വേണമെന്നും ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിൻപ്രകാരം ആദ്യ രണ്ട് ലക്ഷം രൂപ തമ്പിക്ക് ഒരോത്തരും കൈമാറി. ടിക്കറ്റും വിസയും നൽകി ഒന്നര ലക്ഷം രൂപ കൂടി വാങ്ങി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിസയിൽ ചില പോരായ്മകളുണ്ടന്നും പറഞ്ഞ് വിസിറ്റിംഗ് വിസ നൽകുകയും ചെയ്തു. ഇതു വെച്ച് ഒമാനിൽ എത്തിയപ്പോഴാണ്  യുവാക്കൾക്ക്  തട്ടിപ്പ് മനസ്സിലാകുന്നത്. തുടർന്ന് ഒന്നര മാസത്തോളം പട്ടിണി കിടന്നും ചില മലയാളികളുടെ സഹായത്തോടെയുമാണ് ഇവർ ജീവിതം തള്ളിനീക്കിയത്. ശേഷം ഇതിൽ നാട്ടിലെത്തിയ 8 യോളം പേർ കുളത്തുപ്പുഴയിലെ തമ്പിയുടെ വീട്ടിൽ ഞായറാഴ്ച്ച എത്തിയത്.
ഇപ്പോഴും അഞ്ച് പേർ ഒമാനിൽ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി ഇവർ തമ്പിയോടെ സംസാരിച്ചുവെങ്കിലും ഒരോ കാരണങ്ങൾ പറഞ്ഞു ഇയാൾ മുങ്ങി നടന്നു.കഴിഞ്ഞ വ്യാഴാഴ്ച തമ്പിയെ കാണാൻ എത്തിയ ഇവരോട് തമ്പിയുടെ ബന്ധു തമ്പിയെ തിരുവനന്തപുത്തെ കൺഡോസമെന്റ് പോലിസ് സ്റ്റേഷനിൽ എത്തിക്കാം എന്ന് ഉറപ്പുനൽകിയെങ്കിലും ശനിയാഴ്ച വൈകുന്നേരം വരെയും കാണാതായതോടെ തട്ടിപ്പിനിരയായവർ സംഘടിച്ചത് ഞായറാഴ്ച്ച തമ്പിയുടെ വീട് വളഞ്ഞു. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും പുറത്തിറങ്ങാൻ തയ്യാറായില്ല. ഇതിനിടയിൽ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ നിന്നും പോലീസുകാരുമായി സംസാരിക്കുന്നതിനിടയിൽ എല്ലാവരും കബളിപ്പിച്ച് തമ്പി മതിൽ ചാടി ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് തട്ടിപ്പിനിരയായവർ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഏറെ നേരത്തേ സംഘർഷത്തിനും നാടകീയതയക്കും ഒടുവിൽ തമ്പിയെ കീഴ്പെടുത്തി പോലീസിന് കൈമാറി.
കൊല്ലം തിരുവനന്തപുരം തൃശൂർ പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി തട്ടിപ്പുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ആർ.എസ്.പി ജില്ലാ കമ്മറ്റി അംഗത്തിന്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ ഇട്ടു 15 ഓളം നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ കബളിപ്പിക്കപ്പെട്ടത്തായി കുളത്തൂപ്പുഴ പോലീസിലും പരാതി ഉണ്ടായിരുന്നു.
 മസ്ക്കറ്റില്‍ നഴ്സിംഗ് വിസ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള പലരില്‍ നിന്നുമായി 35 ലക്ഷത്തോളം രൂപ സജിന്‍ ഷറഫുദീന്‍ തട്ടിയെടുത്തിരുന്നത്. പലരില്‍ നിന്നും ഏഴു മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് സജിന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. തുകയെല്ലാം പിതാവായ ഷറഫുദീന്‍റെ ബാങ്ക് അക്കൌണ്ട് വഴിയാണ് ഇയാള്‍ കൈപ്പറ്റിയിരിക്കുന്നത്.
എന്നാൽ കേസുകളിൽ വാറണ്ട് ആയിട്ടും ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.