
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് അങ്കണവാടികള്‍ക്ക് കൂടി സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. കുളത്തൂപ്പുഴയിലെ കിഴക്കേക്കരയില്‍ പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തില്‍ ആകെ 36 അങ്കണവാടികള്‍ ഉള്ളതില്‍ 32 എണ്ണത്തിനും സ്വന്തമായി കെട്ടിടങ്ങളുണ്ട്. പ്രായമായവരുടെ മാനസിക ഉല്ലാസത്തിനായി അങ്കണവാടിയോട് ചേര്‍ന്ന് ജെറിയാട്രിക് ക്ലബും പ്രവര്‍ത്തിക്കുന്നത് പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് എന്നും മന്ത്രി വ്യക്തമാക്കി.
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാ ബീവി ജെറിയാട്രിക് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷനായി.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. അനില്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി അശോകന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി. സിന്ധു, ജില്ലാ പഞ്ചായത്ത് അംഗം കെ. ആര് ഷീജ, മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി. എം അശ്വതി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ