
ലഹരിമുക്ത നവകേരളമെന്ന ലക്ഷ്യം മാതൃകാപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ സാക്ഷാത്കരിക്കുമെന്ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു. സംസ്ഥാന സര്‍ക്കാര്‍ ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്ന വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം എസ്.എന്‍. കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലങ്ങളും പഞ്ചായത്ത്-വാര്‍ഡ് തലങ്ങളും കേന്ദ്രീകരിച്ചു നവംബര്‍ ഒന്നു മുതല്‍ ജനുവരി 30 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്കൂള്‍-കോളേജ് തലത്തില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ വഴി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്കീം, കുടുംബശ്രീ ,സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ലഹരി വിരുദ്ധ കമ്മിറ്റി രൂപീകരിക്കും. ജനുവരി 25ന് ഓഫീസുകളില്‍ ലഹരി വിരുദ്ധ പരിപാടികളും സംഘടിപ്പിക്കും.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. വിമുക്തിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ബാഡ്ജുകള്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ഡിസംബര്‍ നാലിന് നിശ്ചിത സ്കൂളുകളില്‍ അസംബ്ലിയോടൊപ്പം ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കും.
കോളേജുകളില്‍ രൂപീകരിച്ചിട്ടുള്ള ലഹരി വിരുദ്ധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 15ന് ബോധവത്കരണ പരിപാടികളാണ് നടത്തുക. 200 ലധികം ലഹരിവിരുദ്ധ ക്ലബ്ബുകാണ് കോളേജുകളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ജനുവരി 11, 12 തീയതികളില്‍ ഭവന സന്ദര്‍ശനം, ലഘുലേഖ വിതരണം എന്നിവയും നടത്തും.
സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് 'ലഹരിക്കെതിരെ കായിക ലഹരി' എന്ന പേരില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കും. ജനുവരി 30നാണ് സമാപനം എന്നും അദ്ദേഹം പറഞ്ഞു.
ലഹരി വിരുദ്ധ സന്ദേശവുമായി എക്സൈസ് ഉദ്യോഗസ്ഥരുടെ ബൈക്ക് റാലി, എസ്.എന്‍. കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ്മോബ് എന്നിവയെ തുടര്‍ന്ന് ആരംഭിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. ലഹരിവിരുദ്ധ സമൂഹത്തിനായി പ്രവര്‍ത്തിക്കുമെന്ന സന്ദേശം ഉള്‍പ്പെടുത്തിയ പ്രതിജ്ഞാ വാചകം ജില്ലാ കലക്ടറും വിമുക്തി മിഷന് ജില്ലാ കണ്‍വീനറുമായ ബി. അബ്ദുല്‍ നാസര്‍ ചൊല്ലി.
എം. നൗഷാദ് എം.എല്‍.എ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറും വിമുക്തി മിഷന് ജോയിന്റ് കണ്‍വീനറുമായ ജേക്കബ് ജോണ്‍, എസ്.എന്‍. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്. സുനില്‍കുമാര്‍, എഫ്.സി.ഡി.പി. ആന്റ് റ്റി.എം.എസ്. ഡയറക്ടര്‍ ഫാദര്‍ ജോബി സെബാസ്റ്റ്യന്‍, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം. നൗഷാദ്, സ്റ്റാഫ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ. രാജു, വിമുക്തി മിഷന് ജില്ലാ മാനേജര്‍ ഷാജി ജെ. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
എക്സൈസ് ഉദ്യോഗസ്ഥര്‍, ജില്ലയിലെ വിവിധ സ്കൂള്‍-കോളേജുകളില്‍ നിന്നെത്തിയ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, സ്കൗട്ട്സ് ടീമംഗങ്ങള്‍, അധ്യാപകര്‍, യുവജന ക്ഷേമ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുംപങ്കെടുത്തു. ആദര്‍ശ് കൊല്ലം, രഞ്ജിത്ത് കലാഭവന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ലഹരി വിരുദ്ധ കലാമേളയും അശ്വിന് കൊല്ലത്തിന്റെ മാജിക് ഷോയും പരിപാടിയുടെ ഭാഗമായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ