ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള ആക്രമം ജാമ്യമില്ലാ കുറ്റമാകുന്നു.

മുംബൈ : മാധ്യമ പ്രവർത്തകർക്കെതിരെയുള്ള ആക്രമം ജാമ്യമില്ലാ കുറ്റമാകുന്നു. മഹാരാഷ്ട്ര നിയമസഭയുടെ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം.
2017ൽ മഹാരാഷ്ട്ര നിയമസഭ പാസാക്കിയ ബിൽ ആണിത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായ മഹാരാഷ്ട്ര മീഡിയ പേഴ്സൺ ആൻഡ് മീഡിയ ഇൻസ്റ്റിറ്റ്യൂഷൻ (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ലോസ്റ് ടു പ്രോപ്പർട്ടി ആക്ട് 2017) അനുസരിച്ച് തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പുതിയ നിയമപ്രകാരം മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമങ്ങൾ ഇനി അന്വേഷിക്കുക ഡി എസ് പി റാങ്കിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥൻ ആകും.
ബില്ലിനെ കേരള പ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ശങ്കര്‍, ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി എന്നിവര്‍ സ്വാഗതം ചെയ്തു. കേരളത്തിലും നിയമം നടപ്പിലാക്കണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ പെരുകിവരുകയാണ്.  മാതൃസംഘടനയായ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.