ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പിറവന്തൂർ സ്വദേശിയായ ബികോം വിദ്യാർത്ഥിയെ കാണാതായിട്ട് 3 ദിവസം പിന്നിടുമ്പോഴും ഒരു തുമ്പും കണ്ടെത്താനായില്ല.


പിറവന്തൂർ സ്വദേശിയായ ബികോം വിദ്യാർത്ഥിയെ കാണാതായി 3 ദിവസം പിന്നിടുമ്പോഴും കണ്ടെത്താനായില്ല. പുനലൂർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഇഴയുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് രക്ഷിതാക്കൾ കൊല്ലം റൂറൽ എസ്.പി.ക്ക് പരാതി നൽകി. പിറവന്തൂർ ചീവോട് മുബാറക്ക് മൻസിലിൽ നസീർ - ഷാജിദ ദമ്പതികളുടെ മകനും കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ നൗഫൽ നസീറിനെയാണ് നവം.26 മുതൽ കാണാതായത്. വൈക്കത്ത് കൂട്ടുകാരന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പോലീസ് സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ എറണാകുളത്തും അവിടെ നിന്നും ഒറ്റപ്പാലം  മൊബൈൽ ടവറിന്റെ പരിധിയിൽ വച്ച് 26ന് വൈകിട്ട് 4ന് ഫോൺ ഓഫായതായാണ് പറയുന്നത്. പഠിക്കുവാൻ മിടുക്കനായ നൗഫലിന് കോളജിലും വീട്ടിലും പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറയുന്നു.
ഇയാളെ സംബന്ധിച്ച് വിവരം കിട്ടുന്നവർ പുനലൂർ പോലീസ് സ്റ്റേഷനിലോ (O475 2222700 ) പിതാവ് നസീറിനെയോ ( 9895273692) വിവരമറിയിക്കണം .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.