ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കരവാളൂര്‍ മണലിൽ പ്രവർത്തിക്കുന്ന സ്വകാര്യ പേപ്പർമില്ലിൽ നിന്നുമുള്ള മലിനജലവും ദുർഗന്ധവുംഒരു പ്രദേശത്തെ മുഴുവന്‍ ദുരിതത്തിലാക്കിയതായി പരാതി


കരവാളൂര്‍ മണലിൽ  പ്രവർത്തിക്കുന്ന സ്വകാര്യ പേപ്പർമില്ലിൽ നിന്നുമുള്ള മലിനജലവും ദുർഗന്ധവും കാരണം പ്രദേശവാസികളിൽ ഭൂരിഭാഗവും രോഗങ്ങൾക്ക് അടിമപ്പെട്ടു.
15 വർഷമായി തങ്ങൾ ആസ്മ, ക്യാൻസർ,മറ്റു  അലർജി രോഗങ്ങൾക്ക് അടിമപ്പെട്ടാണ് ജീവിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
മണലിൽ  ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ പേപ്പർ മില്ലിനെതിരെ ആണ് പ്രതിഷേധവുമായി നാട്ടുകാരും പൊതുപ്രവർത്തകരും  രംഗത്തെത്തിയിരിക്കുന്നത്.
നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ആസ്മയും കാൻസറും, മറ്റു നിരവധി  രോഗങ്ങളും  പടർന്നിരിക്കുന്നത്.
മലിനജലം ശുദ്ധീകരിക്കുവാന്‍ സംവിധാനം ഇല്ലാത്ത പേപ്പർ മില്ലിൽ നിന്നുള്ള മാലിന്യം കിണറുകളിലേക്കു ഒലിച്ചിറങ്ങിയും,കൃഷിസ്ഥലങ്ങളില്‍ വ്യാപിച്ചും ഒരു പ്രദേശത്തെ മുഴുവന്‍ ബാധിച്ചിരിക്കുകയാണ്.
വിഷമയമായ വാതകങ്ങളും പുകയും ചാരവും ദുർഗന്ധവും വായുവിൽ കൂടി പടര്‍ന്നത് മൂലം  കൊച്ചുകുട്ടികള്‍ പോലും ആസ്‍മയും വിവിധ ശ്വാസകോശ രോഗങ്ങള്‍ക്കും അടിമപ്പെട്ടിരിക്കുകയുമാണ്.
തുണികള്‍ കഴുകി പുറത്തിട്ടാല്‍ ഫാക്റ്ററിയില്‍ നിന്നും ചാരവും പുകയും തുണികളില്‍ പടര്‍ന്നു ഉപയോഗശൂന്യമാകുന്നു.
കൂടാതെ  കാട് പിടിച്ചു കിടക്കുന്ന പേപ്പര്‍മില്‍ പരിസരത്ത്‌ നിന്നും പെരുംപാമ്പുകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നതും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.

നാട്ടുകാര്‍ ആരോഗ്യവകുപ്പിനും മലിനീകരണ ബോർഡിനും നിരവധി പരാതികൾ നൽകിയെങ്കിലും പരിശോധനക്ക്‌ വരുന്നവര്‍ പരാതിക്കാരെ ബന്ധപ്പെടുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ പോകുകയാണ് എന്നും ആരോപണം ഉണ്ട്.
കരവാളൂര്‍ ഗ്രാമപഞ്ചയത്ത് നാട്ടുകാരുടെ പരാതി പരിഹരിക്കുവാന്‍ നില്‍ക്കാതെ വീണ്ടും ഫാക്റ്ററിയുടെ ലൈസന്‍സ്‌ പുതുക്കി നല്‍കുകയാണ് ചെയ്തത്.
നിയമ പ്രകാരമുള്ള യാതൊരു മാനദണ്ടാങ്ങളും പാലിക്കാത്ത ഫാക്റ്ററിയുടെ ലൈസന്‍സ്‌ പുതുക്കി നല്‍കിയതില്‍ അഴിമതി ഉണ്ടെന്നും,മലിനീകരണ നിയന്ത്രണ ബോർഡിൻറെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് പേപ്പർ മിൽ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ആരോഗ്യവകുപ്പും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടു അനധികൃതമായി പ്രവർത്തിക്കുന്ന പേപ്പർ മില്ലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അല്ലാത്തപക്ഷം പേപ്പർ മിൽ തുറന്നു പ്രവർത്തിപ്പിക്കാൻ  തങ്ങൾ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.