ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആകാംക്ഷയും അറിവും നിറച്ച് മോക്ഡ്രില്‍


ആകാംഷയും അറിവും നിറച്ച് മോക് ഡ്രില്‍. ആരോഗ്യ വകുപ്പിന്റെയും അഗ്‌നിസുരക്ഷാ സേനയുടെയും   നേതൃത്വത്തില്‍  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് അറിവും അമ്പരപ്പും സമ്മാനിച്ച മോക് ഡ്രില്‍ നടന്നത്.
ആശുപത്രിയിലെ പുരുഷ വിഭാഗം മെഡിക്കല്‍ വാര്‍ഡില്‍ പെട്ടന്നുണ്ടായ തീപിടുത്തത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ രോഗികളും  കൂട്ടിരുപ്പുകാരും പരിഭ്രാന്തരായി. ആശുപത്രി ജീവനക്കാരുടെയും   അഗ്‌നിസുരക്ഷാ സേനയുടെയും  അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കണ്ടിരിക്കെയാണ്  മോക് ഡ്രില്‍ പ്രഖ്യാപനം വന്നത്.
ആശുപത്രിയില്‍ തീപിടിത്തം ഉണ്ടായാല്‍ എങ്ങനെ നേരിടാം എന്നതു സംബന്ധിച്ച ബോധവത്ക്കരണമായിരുന്നു ഇതെന്ന  ഫയര്‍ ഫോഴ്സിന്റെ അറിയിപ്പ് ലഭിച്ചതോടെ പിരിമുറുക്കം ആശ്വാസത്തിന് വഴി മാറി.  അപകടത്തില്‍പ്പെടുന്നയാളെ രക്ഷിക്കുന്നതും തീ അണയ്ക്കുന്നതും എങ്ങനെയെന്ന് അഗ്‌നി സുരക്ഷാ സേനാംഗങ്ങള്‍  വിശദീകരിച്ചു.  അഗ്‌നി സുരക്ഷാ സേന കൊട്ടാരക്കര സ്റ്റേഷന്‍ ഓഫീസര്‍ ടി ശിവകുമാറിന്റെ നേതൃത്വത്തിലാണ് മോക് ഡ്രില്‍ അവതരിപ്പിച്ചത്.
പെട്ടന്ന് ഒരു ദുരന്തമുണ്ടായാല്‍  അതിവേഗം  എത്ര ജീവന്‍ രക്ഷിക്കാമെന്നതിന്റെ നേര്‍സാക്ഷ്യമാണ് മോക് ഡ്രില്‍ കാഴ്ച്ചക്കാര്‍ക്ക് പകര്‍ന്നു നല്‍കിയത്. അത്യാഹിതം സംഭവിച്ചാല്‍ അതിനെ എങ്ങനെ സംയമനത്തോടെ നേരിടാമെന്ന ബോധവല്‍ക്കരണം  ആശുപത്രി ജീവനക്കാര്‍ക്കും നല്‍കാന്‍ കഴിഞ്ഞുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ കെ ആര്‍ സുനില്‍ കുമാര്‍ പറഞ്ഞു.
ആശുപത്രികള്‍ക്കായി പ്രത്യേക ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായണ്   ജില്ലാടിസ്ഥാനത്തില്‍ പരിപാടി  സംഘടിപ്പിച്ചതെന്ന് ജില്ലാ  ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ ആര്‍ സന്ധ്യ പറഞ്ഞു. ഓരോ കെട്ടിടങ്ങള്‍ക്കും ഓരോ ദുരന്ത നിവാരണ പ്ലാനാണ് തയ്യാറാക്കേണ്ടത്.  അതിനാല്‍ തന്നെ ആശുപത്രികളുടെ ദുരന്തനിവാരണ പ്ലാന്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്നതാനെന്നും ഡെപ്യൂട്ടി ഡി എം ഒ പറഞ്ഞു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കെ എസ് ഇ ബി, ജലവിഭവ വകുപ്പ്, കൊട്ടാരക്കര നഗരസഭ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തിയത്.
കൊട്ടാരക്കര നഗരസഭാ അധ്യക്ഷ ബി ശ്യാമള അമ്മ, ഉപാധ്യക്ഷന്‍ ഡി രാമകൃഷ്ണ പിള്ള  പോലീസ് ഇന്‍സ്പെക്ടര്‍ ടി ബിനുകുമാര്‍, അഗ്‌നി സുരക്ഷ സേന അംഗങ്ങള്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍,  ആശുപത്രി ജീവവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.