ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മുക്കടവ് പാലത്തിലെ കുഴികൾ പ്രദേശവാസികളായ ഒരു കൂട്ടം യുവാക്കളുടെ ശ്രമഫലമായി നന്നാക്കി

നിരന്തരമായി അപകടം ഉണ്ടാകുന്ന തൂണുകള്‍ക്ക് ബലക്ഷയമുള്ള മുക്കടവ് പാലത്തിലെ അപകടക്കെണികളായ കുഴികൾ പ്രദേശവാസികളായ ഒരു കൂട്ടം യുവാക്കളുടെ ശ്രമഫലമായി നന്നാക്കി മഴ പെയ്താൽ റോഡ് എവിടെ കുഴി എവിടെ എന്നറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു മുക്കടവ്‌ പാലത്തിന്റെ അവസ്‌ഥ. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പാലത്തിൽ കൂടി കടന്നു പോയ ഒരു കുടുംബം കുഴിയിൽ വീണു അപകടം സംഭവിച്ചു ഭാഗ്യത്തിന് പാലത്തിൽ ആ സമയം വാഹനങ്ങൾ ഇല്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി.ഈ അപകടത്തിന് ദൃക്‌സാക്ഷി ആയ മനോജ്‌ എന്ന യുവാവ് തന്റെ സുഹൃത്തുക്കളായ പ്രിന്‍സ്‌, മനോജ്‌, വസുന്ധരന്‍, മഹേഷ്‌, ഷിബു, ഷാജി, ഹരി, തമ്പി എന്നിവരെ അപകട വിവരം അറിയിക്കുകയും അഭിപ്രായം തേടുകയും ചെയ്തു. ജെസിബി ഉടമയായ പ്രിന്‍സ്,ടിപ്പര്‍ ഉടമ മനോജ്‌ ഇവര്‍ തങ്ങളുടെ വാഹനവും രണ്ട് ലോഡ്‌ പാറപ്പോടിയും,മണ്ണും നല്‍കാമെന്ന് ഏല്‍ക്കുകയും തുടര്‍ന്ന് ഇവര്‍ മനോജിന്റെ നേതൃത്വത്തില്‍ കുഴികള്‍ നികത്താന്‍ തീരുമാനിക്കുകയും പുനലൂര്‍ പോലീസ് സി.ഐ ബിനു വര്‍ഗീസിനെയും, എസ്.ഐ രാജീവിന്റെയും അഭിപ്രായം തേടുകയും അങ്ങനെ പോലീസ്‌ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങി യുവാക്കളെ പാലത്തില്‍ മണ്ണിട്ട്‌ കുഴി നികത്തുവാന്‍ വേണ്ട ഒത്താശകള്‍ ചെയ്യുകയുമായിരുന്നു. ഒരു ജെ.സിബിയും ഒരു ടിപ്പറും സുമനസുകലായ യുവാക്കളുടെ മണിക്കൂറുകള്‍ നീണ്ട അധ്വാനവും പോലീസും ഒത്തു ചേര്‍ന്നപ്പോള്‍ മുക്കടവ്‌ പാലത്തിന്റെ ശോചനീയാവസ്ഥക്ക് താല്‍ക്കാലിക പരിഹാരം ആയി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.