ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മുക്കുപണ്ടം പണയപ്പെടുത്തി കുളത്തൂപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന്‌ പണം തട്ടാൻ ശ്രമിച്ച യുവാക്കളിൽ ഒരാൾ പോലീസ് പിടിയിലായി.


മുക്കുപണ്ടം പണയപ്പെടുത്തി കുളത്തൂപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന്‌ പണം തട്ടാൻ ശ്രമിച്ച യുവാക്കളിൽ ഒരാൾ പോലീസ് പിടിയിലായി.
കുളത്തൂപ്പുഴ അയ്യൻപിള്ളവളവ് ചരുവിളപുത്തൻവീട്ടിൽ നാഷ്‌കുമാർആണ് അറസ്റ്റിലായത്.
ഒപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ രണ്ടുപേരെ പോലീസ്‌ തിരയുന്നു.വെള്ളിയാഴ്ചയാണ് സംഭവം. പ്രതികൾ പോസ്റ്റ്‌ ഓഫീസ് ജങ്‌ഷനിൽ പ്രവർത്തിക്കുന്ന മണപ്പുറം ഫൈനാൻസ് എന്ന സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമം നടന്നത് .
പണയം വെക്കാൻ കൊണ്ടുവന്ന ഉരുപ്പടികൾസ്വർണമല്ലെന്നു മനസ്സിലാക്കിയ സ്ഥാപനത്തിലെ ജീവനക്കാർ കുളത്തുപ്പുഴ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ തട്ടിപ്പുസംഘം അവിടെനിന്നു ഓടി രക്ഷപെടുകയായിരുന്നു.തട്ടിപ്പ് സംഘത്തിലെ മൂന്നുപേരിൽ ഒരാളെ പിന്നീട്  കുളത്തുപ്പുഴ പോലീസ് പിടികൂടുകയായിരുന്നു ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കുവേണ്ടി കുളത്തുപ്പുഴ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കുളത്തൂപ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന മലപ്പുറം സ്വദേശികളാണ് പിടിയിലാകാനുള്ളതെന്ന് പോലീസ് പറഞ്ഞു.
കിളിമാനൂർ, പള്ളിക്കൽ, പാരിപ്പള്ളി സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതികളാണ് ഇവരെന്നും പോലീസ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.