*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂര്‍ നഗരസഭയെ വെള്ളത്തിലാക്കി പ്രവര്‍ത്തിക്കാത്ത കുടിവെള്ള കണക്ഷന് ഉള്‍പ്പടെ വാട്ടർ അതോറിറ്റിയുടെ മൂന്ന് കോടിയുടെ ബില്‍


പുനലൂർ: വെള്ളക്കരം കുടിശികയിനത്തിൽ നഗരസഭ മൂന്ന് കോടി നൽകാൻ ഉണ്ടെന്ന വാട്ടർ അതോറിറ്റിയുടെ പരാതിയിൽ പദ്ധതി വിഹിതത്തിൽ നിന്നും 85 ലക്ഷം രൂപ സർക്കാർ തടഞ്ഞു വച്ചതോടെ നഗരസഭ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ.
പൊതു ടാപ്പുകൾ സ്ഥാപിച്ചതു വഴി വർഷങ്ങളായി ലഭിക്കേണ്ട വെള്ളക്കരം നഗരസഭ കുടിശിക വരുത്തിയതോടെയാണ് മൂന്ന് കോടി രൂപ കുടിശികയുണ്ടെന്ന് കാട്ടി വാട്ടർ അതോറിറ്റി നഗരസഭക്ക് കത്ത് നൽകിയത്.
എന്നാൽ യാതൊരു നടപടികളും ഇല്ലാതായതോടെ നടപടി ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി സർക്കാരിന് പരാതി നൽകി. ഇതോടെയാണ് നഗരസഭക്ക് ഈ വർഷം നൽകാനുള്ള രണ്ടാം ഗഡുവിൽ നിന്നും 85 ലക്ഷം രൂപ വെട്ടിക്കുറച്ചത്.
ഇതോടെ നഗരസഭയുടെ വിവിധ പദ്ധതികളുടെ തുടർപ്രവർത്തനം അവതാളത്തിലാവുകയും സാമ്പത്തിക പ്രതിസന്ധിയിലാകുകയും ആയിരുന്നു.
വെള്ളക്കരം സംബന്ധിച്ച് നഗരസഭയും ജല വിഭാവവകുപ്പും ആരോപണ പ്രത്യാരോപണങ്ങളുമായി നീങ്ങുന്നതിനിടെ തടഞ്ഞുവച്ച പണം നൽകണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ  കെ.രാജശേഖരന്റെ നേതൃത്വത്തിൽ സർക്കാരിന് കത്തുനൽകുകയും മന്ത്രിതല ചർച്ചകളും നടക്കുകയാണ്.
5 വർഷം മുൻപുള്ള കണക്ക് പ്രകാരം നഗരസഭയിലെ 35 വാർഡുകളിലായി 460 ഓളം പൊതു ടാപ്പുകളാണുള്ളത്. എന്നാൽ ഇതിൽ പകുതിയും പ്രവർത്തനരഹിതമാണെന്നും എന്നാലും  വാട്ടർഅതോറിറ്റിക്ക് പ്രതിവർഷം 25 ലക്ഷം രൂപ നൽകുന്നുണ്ടെന്നും നഗരസഭ സർക്കാരിന് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ധനവകുപ്പ്, ജലവിഭവ വകുപ്പ് ,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർക്കാണ് കത്ത് നൽകിയത്. 
ഇതിനിടെ നഗരസഭയും വാട്ടർ അതോറിറ്റിയും ചേർന്ന് പൊതു ടാപ്പുകളുടെ കണക്കെടുപ്പ് തുടങ്ങി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.