*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂര്‍ നെഹറു മെമ്മോറിയല്‍ ബില്‍ഡിംഗ് ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയില്‍ അധികൃതര്‍ക്ക്‌ മൌനം.


പുനലൂര്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ടി.ബി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന നെഹറു മെമ്മോറിയല്‍ ബില്‍ഡിംഗ് ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയില്‍ അധികൃതര്‍ക്ക്‌ മൌനം.പുനലൂര്‍ പട്ടണത്തിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളില്‍ ഒന്നാണ് നെഹറു മെമ്മോറിയല്‍ ബില്‍ഡിംഗ്.
പഴക്കം ഉള്ള മറ്റ് കെട്ടിടങ്ങളില്‍ ചിലത് പൊളിച്ചു മാറ്റി പുതിയത് പണിയുകയും ബാക്കി  കെട്ടിടങ്ങള്‍ നവീകരിക്കുകയും ചെയ്തു.
എന്നാല്‍ ഏറെ പഴക്കം ഉള്ളതും സര്‍ക്കാര്‍ ഹോമിയോ,ആയുര്‍വേദ ആശുപത്രികള്‍,ലോട്ടറി, ഫുഡ്‌ ആന്‍ഡ്‌ സേഫ്റ്റി ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടം ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലാത്ത അവസ്ഥയില്‍ ആണ്.
ഹോമിയോ  ആശുപത്രി സൂപ്രണ്ടിന്റെ മുറിയുടെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് കഴിഞ്ഞ ദിവസം അടര്‍ന്നു വീണിരുന്നു.ഭാഗ്യത്തിന് മുറിയില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. എന്നാല്‍ കെട്ടിടത്തിന്റെ അവസ്ഥ അനുസരിച്ച് ഈ ഭാഗ്യം എപ്പോഴും തുണക്കണം എന്നില്ല.

ആശുപത്രിയുടെ അകം വൃത്തി ആണെങ്കിലും പുറമേ സേഫ്റ്റി ടാങ്ക് പൈപ്പുകളും മാലിന്യ പൈപ്പുകളും പൊട്ടി ഒലിച്ചു ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ആശുപത്രിയുടെ അകത്ത് പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.കൂടാതെ ആശുപത്രിയുടെ പുറത്ത്‌ നില്‍ക്കുന്ന ആളുകളുടെ മുകളിലേക്ക് എപ്പോള്‍ വേണമെങ്കിലും മുകല്‍നിലകളിലുള്ള പൊട്ടിയ പൈപ്പില്‍ നിന്നും മാലിന്യങ്ങള്‍ പതിക്കാം എന്നുള്ള അവസ്ഥയിലാണ്.
മേല്‍കൂരയില്‍ സിമിന്റ് പാളികള്‍ എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീഴാവുന്ന സാഹചര്യത്തില്‍ ജീവന്‍ പണയം വെച്ചാണ് ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നത്.   

ഇടിഞ്ഞു  പൊളിഞ്ഞ ഭിത്തികള്‍,പൊട്ടി അടര്‍ന്ന പില്ലറുകള്‍,വിണ്ടു കീറി എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന തൂണുകള്‍,ദ്രവിച്ച കമ്പികള്‍ പുറത്തു കാണാവുന്ന പില്ലറുകള്‍ മേല്‍ക്കൂരകള്‍, കൂടെ കൂടെ കൊണ്ക്രീറ്റ്‌ കഷണങ്ങള്‍ അടര്‍ന്നു വീഴുന്ന മേല്‍ക്കൂര,കക്കൂസ് മാലിന്യം ഉള്‍പ്പടെ പൊട്ടി ഒലിക്കുന്ന പൈപ്പുകള്‍ ഇങ്ങനെ പോകുന്ന തകര്‍ച്ചയുടെ നീണ്ട നിര ഈ കെട്ടിടത്തില്‍ കാണാം.
ബലക്ഷയം സംഭവിച്ചു കമ്പികള്‍ ദ്രവിച്ചു കുറേശ്ശെ കോണ്‍ക്രീറ്റ് പാളികളായി നിലംപൊത്തി കൊണ്ടിരിക്കുന്ന തൂണുകള്‍ പൊട്ടി കീറിയ ഈ കെട്ടിടം പൊളിച്ചു മാറ്റി പുതിയത് നിര്‍മ്മിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പുനലൂരിനെ ഞെട്ടിക്കുന്ന ദുരന്തവാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.