*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സൗജന്യ പഠനസഹായ ആപ്പുമായി ആന്‍ഋഷ്


സാങ്കേതികവിദ്യയുടെ  കുതിച്ചു ചാട്ടത്തിനൊപ്പം ചുവടുവച്ചു  സര്‍ക്കാരിന്റെ  പൊതുവിദ്യാഭ്യാസ പദ്ധതികള്‍ മുന്നേറുന്നുവെന്നതിന്റെ  തെളിവാണ് വെസ്റ്റ്  കൊല്ലം  എച്  എസ്  എസിലെ എസ് ആന്‍ഋഷ് എന്ന വിദ്യാര്‍ഥി. സഹപാഠികള്‍ക്കായി  ഒരു സൗജന്യ  പഠന സഹായ ആപ്  തന്നെ  നിര്‍മിച്ചിരിക്കുകയാണ് ഈ  ഒന്‍പതാം ക്ലാസുകാരന്‍.
സിപ്‌സോണിക്ക്   (ZIPSONIQ) എന്ന് പേരിട്ടിരിക്കുന്ന  ആപ്പ് ഫിഷറീസ് വകുപ്പ്  മന്ത്രി ജെ  മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം  ചെയ്തു.  കേരളത്തിന്റെ  വിദ്യാഭ്യാസരംഗത്ത്  വരുന്ന മാറ്റങ്ങള്‍  അഭൂതപൂര്‍വ്വമാണെന്നും   പൊതുവിദ്യാലയങ്ങള്‍ ലോകപ്രശസ്തി നേടുന്നതലത്തിലേക്ക് ഉയരുകയാണെന്നും മന്ത്രി  പറഞ്ഞു.  ആപ്പ്  തയാറാക്കിയ ആന്‍ഋഷിനെ  മന്ത്രി  അഭിനന്ദിക്കുകയും  പാരിതോഷികം നല്‍കുകയും ചെയ്തു.
എട്ട്,  ഒന്‍പത്,  പത്ത് ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക്  ലളിതവും ആകര്‍ഷകവുമായ  രീതിയില്‍  കണക്ക്,   സയന്‍സ് വിഷയങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്ന  ആപ്പ്  പ്ലേസ്റ്റോറില്‍   ലഭ്യമാണ്.  കഴിഞ്ഞ മധ്യ വേനല്‍  അവധിക്കാണ് ആപ്പിനായുള്ള ജോലികള്‍  ആരംഭിച്ചത്.  രാമന്‍കുളങ്ങര മില്ലെനിയം നഗര്‍  ലക്ഷ്മി  ഭവനില്‍ പി  സുദേവന്റെയും രോഷ്‌നയുടെയും  മകനാണ്  സ്‌കൂളിലെ  ലിറ്റില്‍ കൈറ്റ്‌സ് അംഗം കൂടിയായ  ആന്‍ഋഷ്.
വെസ്റ്റ്  കൊല്ലം  എച്  എസ്  എസ്സില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡോ ഡി സുജിത് അധ്യക്ഷനായി. മാധ്യമ  പ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ ഇലങ്കത്ത് ആപ്പിന്റെ  ഔദ്യോഗിക നാമകരണം നിര്‍വഹിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എസ്.  രാജ്‌മോഹന്‍, എസ്.  ജയന്‍,  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്.  സന്തോഷ്‌കുമാര്‍,  പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ  കോ ഓര്‍ഡിനേറ്റര്‍ റെനി  ആന്റണി,  കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ.്  ശ്രീനിവാസന്‍, സമഗ്ര ശിക്ഷ ജില്ല പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ബി . രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍,   വെസ്റ്റ് കൊല്ലം ജി എച് എസ് എസ് പ്രിന്‍സിപ്പല്‍ ഷൈനി   എം. ജോണ്‍,  ഹെഡ്മിസ്ട്രസ് സൂര്യകാന്തി എസ്,  പി റ്റി എ പ്രസിഡന്റ്  കാവനാട്  ശ്രീകുമാര്‍,  അധ്യാപകര്‍,  വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.