
പുനലൂരിൽ നിന്നും പമ്പ ബസ് സർവീസ് ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ്, ഡി വൈ എഫ് ഐ എന്നിവരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് ഡിപ്പോ ഉപരോധിച്ചു. പുനലൂർ മണ്ഡലകാലം അടുത്ത് ശേഷവും പുനലൂരിൽനിന്ന് പമ്പ സർവീസ് ആരംഭിക്കുന്നതിന് വേണ്ടി അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് ഉപരോധം സംഘടിപ്പിച്ചത്. നാളുകളായി പുനലൂരിൽ ഉള്ള പമ്പ സർവീസ് നിർത്തിവെക്കുകയും ഇവിടെ നിന്നുള്ള ബസ്സുകൾ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയും ചെയ്തു ഇതിൽ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്.കൂടാതെ പുനലൂർ റെയിൽവേ സ്റ്റേഷനിൽ ശബരിമലയ്ക്ക് പോകുവാനായി ഇന്നലെയും ഇന്നും അയ്യപ്പഭക്തന്മാർ എത്തിയപ്പോൾ കാലങ്ങളായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്കുള്ള സർവീസ് ബസുകൾ ഇല്ലാത്തതിനെ തുടർന്ന് അയ്യപ്പഭക്തന്മാർ വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു ഈ ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ട് ബോധ്യമായ എ ഐ വൈ എഫ്, ഡിവൈഎഫ്ഐ പ്രതിനിധികൾ സംഘടിച്ച് കെഎസ്ആർടിസി ഡിപ്പോ ഉപരോധിച്ചു തുടർന്ന് പുനലൂർ പോലീസ് എത്തി സമരക്കാരെ അനുനയിപ്പിക്കുകയും പോലീസിൻറെ സാന്നിധ്യത്തിൽ സമരക്കാരുമായി നടന്ന ചർച്ചയിൽ പമ്പ സർവീസ്
രാവിലെ 7:30നും 8:30നും ഓരോ ബസുകൾ ബസ് സ്റ്റാൻഡിൽ അയ്യപ്പഭക്തർ എത്തുന്ന മുറക്ക് പമ്പ സർവീസ് നടത്താം എന്നുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ